അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 366 ദിവസം

ഒരു സംവത്സരത്തിന്റെ അവസാന പ്രഭാതത്തിലേക്ക് നാം എത്തിയിരിക്കുന്നു. ഭൂമിയിലുള്ള നമ്മുടെ ജീവിതത്തിന്റെ ഒരു വര്‍ഷംകൂടി കുറഞ്ഞുപോയിരിക്കുന്നു... നമ്മുടെ മക്കള്‍ ഒരു വയസ്സുകൂടി വളര്‍ന്നിരിക്കുന്നു... നമ്മെപ്പോലെ പുതുവത്സരപ്പുലരി കണ്ട എത്രയോ സ്‌നേഹിതരും പ്രിയമുള്ളവരും ഈ വര്‍ഷാവസാനപ്പുലരി കാണുവാന്‍ കഴിയാതെ മണ്ണോടുമണ്ണായി ചേര്‍ന്നിരിക്കുന്നു... ആരോഗ്യത്തോടെ പുതുവര്‍ഷം നമ്മോടൊപ്പം ആഘോഷിച്ച പല സ്‌നേഹിതരും സഹോദരങ്ങളും രോഗികളായി ആശുപത്രികളിലും ഭവനങ്ങളിലും ശയ്യാവലംബികളായി കഴിയുന്നു... കഴിഞ്ഞുപോയ അമ്പത്തിരണ്ട് ആഴ്ചകളില്‍ എത്രയോ സഹോദരങ്ങള്‍ തോരാത്ത കണ്ണുനീരിലും തീരാത്ത ദു:ഖത്തിലുമായിത്തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ടു മാസങ്ങളില്‍ മക്കളുടെ പ്രവൃത്തികളാല്‍ എത്രയോ കുടുംബങ്ങള്‍ സന്താപസാഗരത്തിലായിരിക്കുന്നു... ഇവയുടെയൊക്കെയും നടുവില്‍ നമ്മെ കാത്തുസൂക്ഷിച്ച മഹാകാരുണ്യവാനായ ദൈവത്തെ നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്ക് വാഴ്ത്തി സ്തുതിക്കാം! ദൈവം നമുക്കു ചെയ്ത എല്ലാ ഉപകാരങ്ങളെയും ഓര്‍ത്ത് അവന്റെ വിശുദ്ധനാമത്തിനു സ്‌തോത്രം ചെയ്യാം! കര്‍ത്താവ് നമ്മുടെമേല്‍ ചൊരിഞ്ഞ സകല കൃപകള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി അവനെ മഹത്ത്വപ്പെടുത്താം! പരിശുദ്ധാത്മാവ് നമ്മെ അനുദിനം സകല സത്യത്തിലും വഴിനടത്തിയതിനായി സ്‌തോത്രം ചെയ്യാം! 

എന്‍ മനമെ യഹോവയെ വാഴ്ത്തുക

എന്റെ സര്‍വ്വാന്തരംഗവുമേ

അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക

എന്‍ മനമെ യഹോവയെ വാഴ്ത്തുക

വാഴ്ത്തുക നീ വാഴ്ത്തുക

അവന്‍ ഉപകാരങ്ങള്‍ ഒന്നും നീ

മറക്കരുത് നീ മറക്കരുത്

തിരുവെഴുത്ത്

ദിവസം 365

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com