അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
കര്‍ത്താവിന്റെ സന്നിധിയില്‍ വന്നു പുതിയ സൃഷ്ടികളായിത്തീരുന്ന സഹോദരങ്ങളെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ ചില ആത്മീയ സഹോദരങ്ങള്‍ക്കുപോലും പലപ്പോഴും കഴിയാറില്ല. ''നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പായിരുന്നാലും ഹിമംപോലെ വെള്ളയാകും; അവ രക്തവര്‍ണ്ണംപോലെ ചുവപ്പായിരുന്നാലും കമ്പിളിപോലെ ആയിത്തീരും'' (യെശയ്യാവ് 1 : 18) എന്നരുളിച്ചെയ്യുന്ന ദൈവത്തിന്റെ സന്നിധിയില്‍ വന്ന് പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്ന വ്യക്തി പുതിയ സൃഷ്ടിയായിത്തീരുന്നു. എന്തെന്നാല്‍ കഴിഞ്ഞകാലത്തിന്റെ പാപക്കറകളില്‍നിന്നും അവന്‍ മോചിതനായിരിക്കും. അപ്പൊസ്തലനായ പൗലൊസ് താന്‍ തടവിലായിരുന്നപ്പോള്‍ ക്രിസ്തുയേശുവില്‍ പുതിയ സൃഷ്ടിയായി ജനിപ്പിച്ച അടിമയായ ഒനേസിമൊസ് പുതിയ സൃഷ്ടിയാകുന്നതിനുമുമ്പ് അവന്റെ യജമാനനായ ഫിലേമോന് പ്രയോജനമില്ലാത്തവനായിരുന്നെങ്കിലും പുതിയ സൃഷ്ടിയായിത്തീര്‍ന്ന ഒനേസിമൊസ് ഇപ്പോള്‍ ഫിലേമോനും പൗലൊസിനും പ്രയോജനമുള്ളവനായിത്തീര്‍ന്നുവെന്ന് പൗലൊസ് സാക്ഷിക്കുന്നു. തന്റെ യജമാനനെ വിട്ട് ഓടിപ്പോയ അടിമയായ ഒനേസിമൊസിനെ ഇനി ദാസനായല്ല പ്രിയ സഹോദരനായി സ്വീകരിക്കണമെന്ന് അപ്പൊസ്തലന്‍ ഫിലേമോനോട് ആവശ്യപ്പെടുന്നു. അടിമകളെ മൃഗങ്ങളെപ്പോലെ ക്രയവിക്രയം ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ തന്റെ അടിമയെ കൊല്ലുവാന്‍ വരെയുള്ള സ്വാതന്ത്ര്യം യജമാനനുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ അടിമനിമിത്തം ഫിലേമോനു നേരിടുന്ന ഏതു നഷ്ടവും ''താന്‍ തന്നു തീര്‍ക്കാം'' എന്ന് ഫിലേമോന് അപ്പൊസ്തലന്‍ ഉറപ്പുകൊടുക്കുന്നത്. അതോടൊപ്പം ഫിലേമോന്‍ അവനെതന്നെ അപ്പൊസ്തലനു നല്‍കുവാന്‍ കടപ്പെട്ടിരിക്കുന്നു എന്ന് ഫിലേമോനെ ഓര്‍മ്മിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! കര്‍ത്താവില്‍ പുതിയ സൃഷ്ടിയായിത്തീരുന്നവരോടുള്ള നിന്റെ സമീപനം അവരുടെ കഴിഞ്ഞകാല ജീവിതത്തെ ഓര്‍ത്തുകൊണ്ടുള്ളതാണോ? എങ്കില്‍ പുതിയ സൃഷ്ടിയായിത്തീരുന്നതിനുമുമ്പ് നിനക്കും ഒരു കഴിഞ്ഞകാലം ഉണ്ടായിരുന്നു എന്ന് നീ ഓര്‍ക്കുമോ? കര്‍ത്താവിനെപ്പോലെ എല്ലാവരെയും സ്‌നേഹിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു പുതിയ സൃഷ്ടിയായിത്തീര്‍ന്നുവെന്നു പറയുവാന്‍ നിനക്കു കഴിയുകയില്ലെന്ന് നീ ഓര്‍ക്കുമോ?
സ്‌നേഹമാം ദൈവത്തിന്‍ ഏകജാതനാം
യേശുവിന്‍ സ്‌നേഹത്തെ നീ മറന്നുവോ
യേശുവിന്‍... യേശുവിന്‍...
രക്തം നിന്നെ വീണ്ടെടുത്തതോര്‍ക്കുമോ കാല്‍വറിയില്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com