അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 363 ദിവസം

വലിയവനാകുവാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. മണ്ടനും മിടുക്കനും പണ്ഡിതനും പാമരനും ധനികനും ദരിദ്രനുമെല്ലാം വലിയവനാകുന്നതിനുള്ള ആഗ്രഹം താലോലിക്കുന്നവരാണ്. കര്‍ത്താവിന്റെ ശിഷ്യന്മാര്‍ കര്‍ത്താവിനോട് സ്വര്‍ഗ്ഗരാജ്യത്തില്‍ ആരാണ് ഏറ്റവും വലിയവന്‍ എന്നു ചോദിക്കുമ്പോള്‍ കര്‍ത്താവ് നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. സകലതുമുപേക്ഷിച്ച് കര്‍ത്താവിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച തങ്ങളില്‍ ആര്‍ക്കെങ്കിലും അതിന് യോഗ്യതയുണ്ടാകും എന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കാം. കര്‍ത്താവ് ഒരു ശിശുവിനെ വിളിച്ച് അവരുടെ നടുവില്‍ നിര്‍ത്തിയിട്ട് അവര്‍ മന:പരിവര്‍ത്തനം വന്ന് ആ ശിശുവിനെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് അരുളിച്ചെയ്തു. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ യോഗ്യതയില്ലാത്തവര്‍ക്ക് അവിടെ വലിയവനാകുന്ന കാര്യം ചിന്തിക്കുവാന്‍ സാദ്ധ്യമല്ല. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ശിശുക്കളെപ്പോലെ ആയിത്തീരണമെന്ന് ആഗ്രഹിക്കുന്ന കര്‍ത്താവ് അവരില്‍ ഉണ്ടാകേണ്ട പരിവര്‍ത്തനത്തെ ചൂണ്ടിക്കാണിക്കുന്നു. ആ പരിവര്‍ത്തനം ശിശുസഹജമായ നൈര്‍മ്മല്യം നമ്മില്‍ ഉളവാക്കും. ആരോടും പകയില്ലാത്ത, എല്ലാവരോടും സ്‌നേഹം തുളുമ്പുന്ന, മാതാപിതാക്കളെ സമ്പൂര്‍ണ്ണമായി വിശ്വസിക്കുന്ന, തങ്ങളുടെ ആവശ്യങ്ങള്‍ മാതാപിതാക്കളോടു പറയുന്ന, എല്ലാവരെയും ബഹുമാനിക്കുന്ന ഒരു പരിവര്‍ത്തനമാണ് കര്‍ത്താവ് നമ്മില്‍നിന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലൊസ് പറയുന്നത് ''ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കടന്നുപോയി, ഇതാ, സകലതും പുതിയതായിത്തീര്‍ന്നിരിക്കുന്നു'' (2 കൊരിന്ത്യര്‍  5 : 17). 

              ദൈവത്തിന്റെ പൈതലേ! സ്വര്‍ഗ്ഗരാജ്യം അവകാശമാക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന നിനക്കു മന:പരിവര്‍ത്തനം വന്ന് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ അതിനു സാദ്ധ്യമല്ലെന്ന് ഓര്‍ക്കുമോ? ശിശുവിനെപ്പോലെ സ്‌നേഹിക്കുവാനും, വിശ്വസിക്കുവാനും, പ്രത്യാശവയ്ക്കുവാനും, വിശുദ്ധിയില്‍ വസിക്കുവാനും, നിനക്കു കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ഈ അവസരത്തില്‍ നിന്നെ ഒരു പുതിയ സൃഷ്ടിയാക്കിത്തീര്‍ക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമോ? 

ക്രിസ്തുവിലായ് നീ ഇന്നൊരു 

പുതുസൃഷ്ടിയായി തീരണം 

പരിശുദ്ധാത്മാവാല്‍ നീ 

യേശുവിന്‍ സാക്ഷിയാകണം                        ആശ്വാസമേശു...

തിരുവെഴുത്ത്

ദിവസം 362ദിവസം 364

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com