അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ജീവന്‍ നിലനിര്‍ത്തുവാനുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ട് മരണത്തിന്റെ അഗാധതയിലേക്കു പതിക്കുന്ന മനുഷ്യന്‍ ''യഹോവേ എന്നെ ഓര്‍ക്കണമേ'' എന്നു നിലവിളിക്കാറുണ്ട്. ജീവിതം മുഴുവന്‍ ദൈവത്തെ മറന്ന് മരണത്തെ മുഖാമുഖം കാണുമ്പോള്‍ ''യഹോവേ ഓര്‍ക്കണമേ'' എന്നു നിലവിളിച്ചാല്‍, ആ നിമിഷംവരെയും തന്റെ നന്മകള്‍ അനുഭവിച്ചശേഷം തന്നെ മറന്നു ജീവിച്ച കാര്യമായിരിക്കും ദൈവത്തിന് ഓര്‍ക്കുവാനുള്ളത്. യെഹൂദാരാജാവായ ഹിസ്‌കീയാവ് മരിച്ചുപോകുമെന്ന് ദൈവം അവനെ അറിയിച്ചപ്പോള്‍ ഹിസ്‌കീയാവ് കണ്ണുനീരോടെ യഹോവയോടു പ്രാര്‍ത്ഥിച്ചത്, താന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും ദൈവത്തിന്റെ മുമ്പില്‍ നടന്ന് ദൈവത്തിനു പ്രസാദകരമായത് ചെയ്തത് ഓര്‍ക്കണമെന്നാണ്. ഹിസ്‌കീയാവ് രാജ്യഭാരം ഏറ്റെടുത്ത ഒന്നാമത്തെ ദിവസം തന്നെ വര്‍ഷങ്ങളായി അടച്ചുപൂട്ടിയിട്ടിരുന്ന യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ തുറന്ന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പതിനാറാം ദിവസം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യഹോവയുടെ ആലയത്തില്‍ ഹിസ്‌കീയാവ് ആരാധന പു:നസ്ഥാപിച്ചു. തന്റെ രാജ്യത്തുണ്ടായിരുന്ന വിഗ്രഹങ്ങളും പൂജാഗിരികളും തകര്‍ത്ത ഹിസ്‌കീയാവ് തന്റെ ജനം യഹോവയ്ക്ക് ദശാംശം കൊടുക്കുവാന്‍ ഉദ്‌ബോധിപ്പിച്ചു. ദൈവാലയങ്ങളിലെ ആരാധന പുന:സ്ഥാപിച്ചശേഷം ദേശത്തെ എല്ലാ ജനത്തെയും ദൈവസന്നിധിയിലേക്കു കൂട്ടിവരുത്തി പെസഹ ആചരിച്ചു. തന്റെ സമ്പത്തും സമയവും സകല ശേഷിയും യഹോവയാം ദൈവത്തിനുവേണ്ടി വിനിയോഗിച്ച ഹിസ്‌കീയാവിനോട് അവന്‍ മരിച്ചുപോകുമെന്ന് യഹോവ തന്റെ പ്രവാചകനിലൂടെ അറിയിച്ചപ്പോള്‍... എന്നെ ഓര്‍ക്കണമേ എന്നുള്ള അവന്റെ പ്രാര്‍ത്ഥനയ്ക്ക് ഉടനടി മറുപടി ലഭിച്ചു. ദൈവം അവന്റെ ആയുസ്സിനോട് പതിനഞ്ചു സംവത്സരങ്ങള്‍കൂടി കൂട്ടിയതോടൊപ്പം മക്കളില്ലാതിരുന്ന അവന് ഒരു മകനെയും നല്‍കി.
സഹോദരാ! സഹോദരീ! നീ ഇന്ന് ഒരു പ്രതിസന്ധിയിലാകുകയാണെങ്കില്‍ ഹിസ്‌കീയാവിനെപ്പോലെ ദൈവത്തിനുവേണ്ടി ചെയ്തതെന്തെങ്കിലും നിനക്ക് ദൈവത്തെ ഓര്‍മ്മിപ്പിക്കുവാനുണ്ടോ? നീ ദൈവത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും അവന്‍ ഓര്‍ക്കുമെന്നു മനസ്സിലാക്കുമോ? ഇനിയെങ്കിലും അവനുവേണ്ടി നിന്റെ കഴിവനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ തുനിയുമോ?
ആപത്തിലേശു എന്നാശ്രയം
ആകുലത്തിലേശു എന്നാശ്വാസം
ആധിയിലും വ്യാധിയിലും
യേശു മാത്രമെന്നഭയം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com