അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 360 ദിവസം

ഇന്നു ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുകയാണ്. അനേക ദേശങ്ങളില്‍, ഭാഷകളില്‍ വിവിധ മാദ്ധ്യമങ്ങളിലായി കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള സന്ദേശം ലോകത്തിന്റെ അറ്റങ്ങളോളം എത്തിക്കൊണ്ടിരിക്കുന്നു. ക്രിസ്തു നമ്മുടെ ജീവിതത്തിലെ അനുഭവമായിട്ടില്ലെങ്കില്‍ നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഒരു അര്‍ത്ഥവുമില്ല. ചെറുപ്പകാലംമുതല്‍ നാം കേട്ടറിയുന്ന ക്രിസ്തുവിനെ സ്വയമായി രുചിച്ചറിയുവാനുള്ള അനേക സന്ദര്‍ഭങ്ങള്‍ ലഭിച്ചിരുന്നാലും നാം അതിനെ ഗണ്യമാക്കാറില്ല. ഭൂമിയിലെ ഒരുകൂട്ടം ആട്ടിടയന്മാരെയാണ് യേശുവിന്റെ ജനനത്തെക്കുറിച്ച് സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ ആദ്യമായി അറിയിച്ചത്. ''കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു'' എന്ന ഒരു സന്ദേശം മാത്രമാണ് ദൂതന്മാര്‍ ആ പാമരന്മാരായ ആട്ടിടയന്മാര്‍ക്കു നല്‍കിയത്. ദൂതന്മാര്‍ അവരെ വിട്ടു സ്വര്‍ഗ്ഗത്തിലേക്കു പോയപ്പോള്‍ കര്‍ത്താവ് അവരോട് അറിയിച്ച സംഭവം കാണണം എന്നു തീരുമാനിച്ചു. രാത്രിയുടെ വിജനതയില്‍ മറ്റാരോടും ചോദിക്കാനാവാതെ ''പശുത്തൊട്ടി'' തേടുന്നത് അപകടം നിറഞ്ഞ കാര്യമായിരുന്നു. കൂരിരുട്ടില്‍ പശുത്തൊട്ടികള്‍ കയറി ഇറങ്ങുന്ന അവരെ കള്ളന്മാരെന്നു കരുതുവാന്‍ സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ, അവര്‍ അതൊന്നും വകവയ്ക്കാതെ സര്‍വ്വജനത്തിനുമുണ്ടായ മഹാസന്തോഷം തേടി ആ രാത്രിയില്‍ത്തന്നെ ബേത്‌ലേഹെമിലേക്കു പുറപ്പെട്ടത് ക്രിസ്തു എന്ന രക്ഷിതാവിനെ കാണുവാനുള്ള അദമ്യമായ അഭിവാഞ്ഛകൊണ്ടായിരുന്നു. അവര്‍ യേശുവിനെ കണ്ടെത്തി, ദൈവത്തെ പുകഴ്ത്തി, മഹത്ത്വപ്പെടുത്തി. അവര്‍ യേശുവിന്റെ ജനനം പുറത്തറിയിച്ച് യേശുവിന്റെ ആദ്യത്തെ സാക്ഷികളായിത്തീര്‍ന്നു. 

                             സഹോദരാ! സഹോദരീ! നിന്റെ ജീവിതയാത്രയില്‍ വര്‍ണ്ണശബളമായ അനേകമനേകം ക്രിസ്തുമസ്സുകള്‍ നിങ്ങള്‍ ആഘോഷിച്ചിട്ടുണ്ടാവാം! ക്രിസ്തുമസ്സില്‍ അനേകരെ ഹരം പിടിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടാവാം! എന്നാല്‍ ഒരു ചോദ്യം മാത്രം! ആ ആട്ടിടയന്മാരെപ്പോലെ യേശുവിനെ കണ്ടെത്തുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ ക്രിസ്തുമസ് പ്രഭാതത്തില്‍ നീ യേശുവിനെ കണ്ടെത്തൂ! അവന്‍ നിന്റെ ചാരത്തുണ്ട്! 

വിശ്വസിച്ചാട്ടിടയന്മാര്‍

യാത്ര തിരിച്ചാരാത്രിയില്‍

കണ്ടവര്‍ പുല്‍ത്തൊട്ടിയില്‍

ശിശുവിനെ വാഴ്ത്തി വണങ്ങി                   കര്‍ത്താവായ...

തിരുവെഴുത്ത്

ദിവസം 359ദിവസം 361

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com