അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
മാനവ ജാതിയെ വീണ്ടെടുക്കുവാന്‍ മന്നിടത്തില്‍ ജാതംചെയ്ത കര്‍ത്താവിന്റെ തിരുജനനത്തെ വിളിച്ചറിയിക്കുവാന്‍ ഭൂമിയില്‍ കോടാനുകോടി നക്ഷത്രവിളക്കുകള്‍ മനുഷ്യന്‍ ഉയര്‍ത്തുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ ഓമനപുത്രനായ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജനനത്തെ വിളംബരം ചെയ്യുവാന്‍ ആകാശ വിതാനത്തില്‍ അത്യുന്നതനായ ദൈവം ഒരു പുത്തന്‍ നക്ഷത്രത്തെ ഉയര്‍ത്തി. ആ നക്ഷത്രത്തെ കണ്ട മൂന്നു ജ്ഞാനികള്‍ യെഹൂദന്മാരുടെ രാജാവായി പിറന്നവനെ കണ്ടെത്തുവാന്‍ നക്ഷത്രത്തെ പിന്തുടര്‍ന്ന് അവരുടെ പ്രയാണം ആരംഭിച്ചു. വളരെ അനിശ്ചിതത്വം നിറഞ്ഞ ഒരു ദൗത്യമാണ് അവര്‍ ഏറ്റെടുത്തത്. എത്ര ദൂരം യാത്ര ചെയ്യണമെന്നോ, എന്നു തിരിച്ചെത്താമെന്നോ ഒന്നും യാതൊരു രൂപവുമില്ലാത്ത സംരംഭമാണ് തങ്ങളുടേതെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ മര്‍ത്യകുലത്തിന്റെ രക്ഷയ്ക്കായി പിറന്ന രാജാധിരാജാവായ കര്‍ത്താവിനെ കണ്ടു നമസ്‌കരിക്കുന്നതിനായി ആ ക്ലേശങ്ങളൊക്കെയും സഹിക്കുവാന്‍ അവര്‍ തയ്യാറായി. പകല്‍വെളിച്ചത്തില്‍ നക്ഷത്രത്തെ കാണുവാന്‍ കഴിയാത്തതിനാല്‍ രാത്രിയിലാണ് അവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. ഇന്നത്തെപ്പോലെ തെരുവുവിളക്കുകളോ സുഗമമായ റോഡുകളോ ഒന്നുമില്ലാതിരുന്ന ആ കാലത്ത് രാത്രിയില്‍ യാത്ര ചെയ്യുന്നത് ആപല്‍ക്കരമായിരുന്നു. എന്തെന്നാല്‍ യാത്രക്കാരെ കൊള്ളയടിക്കുവാന്‍ കള്ളന്മാര്‍ തക്കം പാര്‍ത്തിരിക്കുന്നത് രാത്രിയിലാണ്. പക്ഷേ അതൊന്നും വകവയ്ക്കാതെ അവര്‍ നക്ഷത്രത്തിന്റെ പിന്നാലെ യാത്ര തിരിച്ചു. അവര്‍ യെരൂശലേമില്‍ വന്ന് യെഹൂദന്മാരുടെ രാജാവായി പിറന്നവനെ തിരഞ്ഞപ്പോള്‍ ഹെരോദാവും യെരൂശലേമൊക്കെയും ഭ്രമിച്ചു. നക്ഷത്രം അവരെ ബേത്‌ലേഹെമിലേക്ക് നയിച്ചുകൊണ്ടിരുന്നു. നക്ഷത്രം അവര്‍ക്കു മുമ്പായി പോയി ശിശു ആയിരുന്ന സ്ഥലത്തിനു മീതേ വന്നുനിന്നു. അവര്‍ ശിശുവിനെ സാഷ്ടാംഗം പ്രണമിച്ചു. പൊന്നും മൂരും കുന്തുരുക്കവും കാഴ്ചവച്ച് അനുഗൃഹീതരായി മടങ്ങി.
സഹോദരാ! സഹോദരീ! ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നക്ഷത്രവിളക്കുകള്‍ തൂക്കുന്ന നിനക്ക് ആ ജ്ഞാനികളെപ്പോലെ യേശുവിനെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ? യേശുവിനെ കാണുവാന്‍ ദുര്‍ഘടങ്ങളിലൂടെ രാത്രി മാത്രം യാത്ര ചെയ്ത് ബേത്‌ലേഹെമിലെത്തിയ മൂന്നു ജ്ഞാനികളെപ്പോലെ കഷ്ടങ്ങളുടെയും ക്ലേശങ്ങളുടെയും നടുവില്‍ നിനക്ക് യേശുവിനെ കണ്ടെത്തുവാന്‍ കഴിയുമോ? ഈ അവസരത്തില്‍ നിന്റെ കര്‍ത്താവിനെ കണ്ടെത്തി അവന്റെ സന്നിധിയില്‍ നിന്നെത്തന്നെ കാഴ്ചയായി അര്‍പ്പിക്കുമോ?
യഹോവ എന്നിടയന്‍, യഹോവ എന്നിടയന്‍
യഹോവ തന്നെ എന്നിടയന്‍ ഈ ജീവിതയാനമിതില്‍
യഹോവ തന്നെ എന്നിടയന്‍ ഈ ജീവിതയാനമിതില്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com