ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസത്തിൽ 15 ദിവസം

ദിനം-15 

രൂപാന്തരപ്പെടുക

താക്കോല്‍ വാക്യം

ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിന്‍ (റോമ.12:2).

ആമുഖം

ദൈവം മനുഷ്യന് തിരഞ്ഞെടുപ്പിനായുള്ള free will എന്ന സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവ് കൊടുത്തിട്ടുണ്ട്. അതിനര്‍ത്ഥം ദൈവഹിതം സ്വീകരിപ്പാനോ തള്ളിക്കളയാനോ ഉള്ള സ്വാതന്ത്ര്യം അവനുണ്ട് എന്നതാണ്. അതോടൊപ്പം ദൈവം ജീവനും നന്മയും അല്ലെങ്കില്‍ മരണവും ദോഷവും മനുഷ്യരുടെ തിരഞ്ഞെടുപ്പിനായി വച്ചിരിക്കുന്നു (ആവ.30:15,19). ഇതില്‍ ഏത് തിരഞ്ഞെടുക്കണം എന്നുള്ളതാണ് നമ്മുടെ മുമ്പിലുള്ള വെല്ലുവിളി. അതാണ് നമ്മുടെ ഭാവി ജീവിതത്തെയും നിത്യതയെയും നിര്‍ണ്ണയിക്കുന്നത്.

കനാനിലേക്ക് യാത്ര തിരിച്ച മിക്കവരും ദൈവഹിതം വിട്ട് നടന്നതുകൊണ്ട് അവരില്‍ ദൈവം പ്രസാദിച്ചില്ലെന്നും അത് നമുക്ക് ദൃഷ്ടാന്തമാണെന്നും പൌലോസ് അപ്പോസ്തലന്‍ പറയുന്നു (1കൊരി.10:5,6). യഹൂദയിലെ അവസാനത്തെ മൂന്ന് രാജാക്കന്മാരെപ്പറ്റി പറയുമ്പോള്‍ ഒരോരുത്തരെയും പറ്റി ഒരേ കാര്യം തന്നെ പറയുന്നു-അവന്‍ തന്‍റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു (2 ദിന.36:6,9b,12). അവര്‍ മൂന്നുപേരുടെയും ദുര്‍വിധിയും തുടര്‍ന്ന് നമ്മള്‍ വായിക്കുന്നു.

ദൈവം നമ്മുടെ കാര്യത്തില്‍ ഇഷ്ടപ്പെടുന്നത് എന്ത് എന്ന് തിരിച്ചറിയേണ്ടതിന് നാം ഈ ലോകത്തിന് അനുരൂപമാകാതെ മനസ്സ് പുതുക്കി രൂപാന്തരപ്പെടണം. എന്നേക്കാള്‍ ഉപരിയായി എന്‍റെ ജീവിതത്തെ പറ്റി ദൈവത്തിന് വ്യക്തമായ ഒരു പദ്ധതിയുണ്ടെന്നും അതെന്‍റെ നന്മയ്ക്കായിട്ടാണ് (യിര.29:11) എന്നുമുള്ള തിരിച്ചറിവ് ആണ് മനസ്സ് പുതുക്കി രൂപാന്തരപ്പെടാനുള്ള ഏറ്റവുംവലിയ പ്രേരണ.  

ഈ ലോകത്തിന് അനുരൂപപ്പെടാതിരിക്കുക  എന്നത് ഏതെല്ലാം രീതിയില്‍ സാദ്ധ്യമാകും എന്ന് ചിന്തിക്കുക.  

തുടര്‍വായനയ്ക്കും ധ്യാനത്തിനും

(അപ്പൊ. 9:1-18)

ശൌലിന്‍റെ രൂപാന്തരത്തിന്‍റെ ആദ്യ ലക്ഷണം എന്തായിരുന്നു (കര്‍ത്താവ് അനന്യാസിനോട് പറഞ്ഞതിന്‍ പ്രകാരം) ?

ദൈവഹിതം തിരിച്ചറിഞ്ഞ് നമ്മുടെ രൂപാന്തരത്തിന്‍റെ അടയാളമായി അതിനെ കരുതാമോ ?

പ്രാര്‍ത്ഥനാ മുറിയിലേക്ക്

അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക്‌ വേണ്ടി മാറ്റി വെക്കുക)

ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിതത്തെ ക്രമീകരിക്കുവാന്‍ വേണ്ടിയ ദൈവകൃപ ലഭിക്കുവാന്‍ പ്രാര്‍ത്ഥനക്കായി സമയം വേര്‍തിരിക്കുക.

ഉപസംഹാരം

സ്വയം ഏറ്റെടുത്ത ഒരു പ്രാര്‍ത്ഥനാ ചലെഞ്ചിന്‍റെ പരിണിതഫലമാണ് ഈ കുറിപ്പുകള്‍. അഞ്ച് ആഴ്ചകള്‍ അഞ്ച് വിഭാഗങ്ങളില്‍പ്പെട്ട അഞ്ച് വീതം വ്യക്തികള്‍ക്ക് വേണ്ടി അഞ്ച് മിനിറ്റ് വീതം ദിനംപ്രതി പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ ഫലം വളരെ വലുതായിരുന്നു. തുടര്‍ന്ന് മുപ്പത് വ്യക്തികള്‍ക്ക് വേണ്ടിയുള്ള മുപ്പത് ദിന പ്രാര്‍ത്ഥനയായി അത് മാറ്റിയത് ഇപ്പോഴും തുടരുന്നു.

ഇത് പൂര്‍ണ്ണതയുള്ള ഒരു പ്രാര്‍ത്ഥനാ മാര്‍ഗ്ഗദര്‍ശിയാണെന്ന് അവകാശപ്പെടുന്നില്ല. മറിച്ച് ചിലരെങ്കിലും തങ്ങളുടേതായ ഒരു പദ്ധതി രൂപീകരിച്ച് ക്രമീകൃതമായ ഒരു പ്രാര്‍ത്ഥനാ ജീവിതത്തിന് ആരംഭം കുറിച്ചാല്‍ അത് അവരുടെ വ്യക്തി ജീവിതത്തിലും സമൂഹത്തിലും വലിയ ദൈവപ്രവൃത്തിക്ക് കാരണമായിത്തീരും, തീര്‍ച്ച.

ദിവസം 14

ഈ പദ്ധതിയെക്കുറിച്ച്

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion