ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസത്തിൽ 8 ദിവസം

 ദിനം-8

മിഷന് വേണ്ടിയുള്ള പ്രാര്‍ത്ഥന

താക്കോല്‍ വാക്യം

കൊയ്ത്ത് വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം. ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോട് കൊയ്ത്തിലേക്ക് വേലക്കാരെ അയക്കേണ്ടതിന് യാചിപ്പിന്‍ എന്ന് പറഞ്ഞു. (മത്തായി 9:37, 38).

ആമുഖം

ഓസ്വാള്‍ഡ് ജെ. സ്മിത്ത് എഴുതിയ ‘മിഷന്‍റെ വെല്ലുവിളി’ (The Challenge of Missions) എന്ന പുസ്തകത്തില്‍ ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ തന്‍റെ കോട്ട കാത്തു സൂക്ഷിക്കുന്ന അനുചരന്മാരോട് സാത്താന്‍, അവര്‍ ഏതെല്ലാം രീതിയില്‍ ധീരതയോടെ സുവിശേഷത്തെയും സുവിശേഷകന്മാരെയും ചെറുത്തു നില്‍ക്കുന്നു എന്ന് തിരക്കുന്ന ഒരു കഥയുണ്ട്. കഷ്ടങ്ങളും നിരാശയും രോഗങ്ങളും എല്ലാം നല്‍കി സുവിശേഷകന്മാരെയും സുവിശേഷത്തെയും ചെറുത്തു നില്‍ക്കുന്ന കഥ അവര്‍ വലിയ ആവേശത്തോടെ പറഞ്ഞു കേള്‍പ്പിക്കുന്നു. തുടര്‍ന്ന് ചില വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവര്‍ സമ്മേളിച്ചപ്പോള്‍ സാത്താന്‍റെ എല്ലാ തന്ത്രങ്ങളെയും പരാജയപ്പെടുത്തി ദൈവരാജ്യത്തിന്‍റെ സുവിശേഷം പല രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ എത്തി എന്ന വാര്‍ത്ത‍ കേട്ട് എല്ലാം നശിച്ചു എന്ന് സാത്താന്‍ അലറിവിളിക്കുന്നു.

സുവിശേഷം ജനങ്ങള്‍ക്കിടയില്‍ എത്താനിടയായ കാരണം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു- മുഴു സഭയും പ്രാര്‍ത്ഥിച്ചു (The Whole Church prayed). എന്തുകൊണ്ടാണ് ദൈവജനങ്ങളുടെ പ്രാര്‍ത്ഥനയും സുവിശേഷീകരണവും സാത്താന്‍ ഭയക്കുന്നത്? സുവിശേഷരഹിത പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തകരെ അയയ്ക്കാന്‍ ദൈവജനം പ്രാര്‍ത്ഥിക്കുന്നത്‌ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്നും ദൈവം അപ്രകാരം പ്രവര്‍ത്തിക്കുമെന്നും സാത്താന് അറിയാം. കൂടാതെ സകല ജാതികളിലും സുവിശേഷം പ്രസംഗിക്കപ്പെടുന്നത് കര്‍ത്താവിന്‍റെ വരവിനെ ത്വരിതപ്പെടുത്തും (മത്തായി 24:14). അതോട് കൂടി സാത്താന്‍റെ ഈ ലോകത്തിലെ സ്വൈരവിഹാരത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അന്ത്യം ഭവിക്കുകയും ചെയ്യും.

‘ദൈവസഭയുടെ മുഖ്യ കര്‍ത്തവ്യം ലോക സുവിശേഷീകരണമാണ്’ (സ്മിത്ത്). അതിന്‍റെ ആദ്യപടി പ്രാര്‍ത്ഥനയും. നമ്മുടെ പ്രാര്‍ത്ഥന ഇരുട്ടില്‍ (പാപത്തില്‍) നിന്നുള്ള ജനങ്ങളുടെ മോചനത്തിന് കാരണമാകയും യേശുവിന്‍റെ മടങ്ങി വരവിനെ വേഗത്തിലാക്കുകയും ചെയ്യും.

തുടര്‍വായനയ്ക്കും ധ്യാനത്തിനും

(സങ്കീ.2:1-12)

ഭൂമിയിലെ രാജാക്കന്മാരോടും ന്യായാധിപന്മാരോടുമുള്ള ദൈവിക ഉപദേശമെന്ത്? 

പുത്രനോടുള്ള പിതാവിന്‍റെ മഹാനിയോഗമാണ്, ജാതികളുടെ മേലുള്ള അധികാരത്തിന് വേണ്ടി ചോദിക്കുക (2:8). യേശു ലോകത്തിലെ ജാതികള്‍ക്ക് വേണ്ടി പിതാവിനോട് അപേക്ഷിച്ചു (യോഹ.17:20). യേശു പറഞ്ഞു-ജയിക്കുകയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുകയും ചെയ്യുന്നവന് എന്‍റെ പിതാവ് എനിക്ക് തന്നതുപോലെ ഞാന്‍ ജാതികളുടെമേല്‍ അധികാരം കൊടുക്കും (വെളി.2:26). 

ജയിക്കുന്നവന്‍ ലോകത്തെ വാഴുന്നത് സ്വര്‍ഗ്ഗത്തില്‍ വാഴുന്ന ക്രിസ്തുവിനോടൊത്ത് മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ ലോകത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ട്. നിങ്ങള്‍ തയ്യാറാണോ അതിജീവിക്കാനും യേശു കല്‍പ്പിച്ച പ്രവൃത്തികളെ അന്ത്യത്തോളം അനുഷ്ഠിക്കുവാനും (പ്രാര്‍ത്ഥനയിലൂടെ) ?

പ്രാര്‍ത്ഥനാ മുറിയിലേക്ക്

(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക്‌ വേണ്ടി മാറ്റി വെക്കുക)

നാം ഈ കൃപയിലേക്ക് വരാന്‍, നമ്മുടെ ഇടയില്‍ സുവിശേഷം എത്തിച്ച മിഷനറിമാരെയും അവരെ അയക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച ദൈവമക്കള്‍ക്കും വേണ്ടി സ്തോത്രം ചെയ്യാം. കര്‍ത്താവിന്‍റെ വരവ് താമസിക്കാന്‍ കാരണം ദൈവത്തിന് നമ്മോടുള്ള ദീര്‍ഘക്ഷമയാണ്. ‘ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ചിച്ച് നിങ്ങളോട് ദീര്‍ഘക്ഷമ കാണിക്കുന്നതെയുള്ളു (2 പത്രോസ്3:9).

നമ്മുടെ പ്രാര്‍ത്ഥന ആവശ്യമായ, സുവിശേഷം കടന്നു ചെന്നിട്ടില്ലാത്ത പ്രദേശങ്ങള്‍/സമൂഹങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. (നിങ്ങളുടെ പ്രാര്‍ത്ഥനാ മുറിയില്‍ ലോകത്തിന്‍റെയും സ്വന്തം രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ഓരോ ഭൂപടം തൂക്കിയിട്ട് ഓരോ ദിവസവും നിശ്ചിത പ്രദേശങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം.).

തിരുവെഴുത്ത്

ദിവസം 7ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion