ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസത്തിൽ 7 ദിവസം

  

ദിനം-7 

അധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക

താക്കോല്‍ വാക്യം 

...രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം...(1തിമോത്തി 2:2)

ആമുഖം

നല്ല ഭരണാധികാരികളെക്കാള്‍ മോശം ഭരണ കര്‍ത്താക്കള്‍ ആവും ചരിത്രത്തില്‍ കൂടുതലായി കാണപ്പെടുക. അധികാരം അഴിമതിക്കും പരമാധികാരം വലിയ തോതിലുള്ള അഴിമതിക്കും വഴി തെളിക്കും. എന്തുകൊണ്ടെന്നാല്‍ ദൈവത്താല്‍ നിയമിക്കപ്പെട്ടതല്ലാതെ ഒരു അധികാരവും ഇല്ല (റോമ.13:1) എന്ന് അവര്‍ മിക്കപ്പോഴും ഓര്‍മ്മിക്കാറില്ല. ദൈവം ലോകത്തിന് നല്‍കുവാന്‍ ആഗ്രഹിക്കുന്ന നന്മകളുടെ ഉപകരണങ്ങള്‍ ആവണം അധികാരികള്‍. നമ്മുടെ താല്പര്യങ്ങളുമായി ചേര്‍ന്ന് വരുന്നവരെ മാത്രമാണ് നാം മിക്കപ്പോഴും നല്ല അധികാരികള്‍ എന്ന് പറയുന്നത്. പക്ഷേ, മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായവന്‍ വാഴുകയും അതിനെ തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു (ദാനിയേല്‍ 4:25).  

ദൈവത്തിന് നിലവിലുള്ള അധികാരികളുടെ ഹൃദയത്തില്‍ മാറ്റം വരുത്തി തന്‍റെ ജനത്തിനും ലോകത്തിനും നന്മ ചെയ്യിക്കുവാന്‍ സാധിക്കും- മിക്കപ്പോഴും തന്‍റെ ഭക്തന്മാരുടെ പ്രാര്‍ത്ഥനയാല്‍. യോസഫിനെ കാരാഗൃഹത്തില്‍ നിന്നും വിടുവിച്ച ഫറവോന്‍, ദേവാലയത്തിന്‍റെ മതില്‍ പുതുക്കിപ്പണിയുവാന്‍ നെഹമ്യാവിന് എല്ലാ സഹായവും ചെയ്ത ശൂശന്‍ രാജധാനിയിലെ രാജാവ്‌, യഹൂദന്മാരെ കൊന്നൊടുക്കുവാനുള്ള കല്പന ഭേദഗതി ചെയ്ത അഹശ്വേരോശ് രാജാവ്‌, യെരുശലേം ദേവാലയം കൊള്ളയടിച്ച് അതിനെ നശിപ്പിക്കുകയും പിന്നീട് ആ ദൈവം തന്നെ സര്‍വ്വശക്തനായ ദൈവം എന്ന് വിളംബരം ചെയ്യുകയും ചെയ്ത നെബുഖദ്നെസര്‍- ഇവരെല്ലാം പഴയ നിയമ കാലത്തെ ചില ഉദാഹരണങ്ങള്‍ മാത്രം.

എന്തുകൊണ്ട് അധികാരികള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണം? നമുക്ക് ഭക്തിയോടും വിശുദ്ധിയോടും കൂടെ ജീവിക്കാനും നമ്മുടെ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവാനും അത് ആവശ്യമാണ്. കൂടാതെ അത് ദൈവത്തിന് പ്രസാദകരവുമാണ്. അധികാരികള്‍ ഉള്‍പ്പെടെ എല്ലാവരും രക്ഷയും സത്യത്തിന്‍റെ പരിജ്ഞാനവും പ്രാപിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. 

തുടര്‍വായനക്കും ധ്യാനത്തിനും

(1 തിമോത്തി 2:1-10)

പുരുഷന്മാരും സ്ത്രീകളും എങ്ങനെയാണ് പ്രാര്‍ത്ഥനയ്ക്ക് യോഗ്യന്മാരാകുന്നത്? 

അധികാരികളും മറ്റുള്ളവരും രക്ഷ പ്രാപിക്കാന്‍ സത്യത്തിന്‍റെ എന്ത് പരിജ്ഞാനം ആണ് അവര്‍ക്ക് ലഭിക്കേണ്ടത്?

പ്രാര്‍ത്ഥനാ മുറിയിലേക്ക്

(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക്‌ വേണ്ടി മാറ്റി വെക്കുക)

നിങ്ങളുടെ പ്രാര്‍ത്ഥനാ ഡയറിയില്‍ അഞ്ചോ ആറോ അധികാരികളുടെ പേര് എഴുതി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

പ്രതികരണം

തിരുവെഴുത്ത്

ദിവസം 6ദിവസം 8

ഈ പദ്ധതിയെക്കുറിച്ച്

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion