ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസത്തിൽ 11 ദിവസം

  

ദിനം- 11  

പ്രാര്‍ത്ഥനാ യാത്ര

താക്കോല്‍ വാക്യം

നിങ്ങള്‍ തല പൊക്കി നോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍ തന്നെ കൊയ്ത്തിന് വെളുത്തിരിക്കുന്നത് കാണും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു (യോഹന്നാന്‍ 4:35 b).

ആമുഖം

രണ്ട് ഘട്ടങ്ങളായുള്ള ഒരു ആത്മീയ പോരാട്ടത്തിന്‍റെ പ്രാര്‍ത്ഥനാ മുറിയ്ക്ക് വെളിയിലുള്ള പ്രായോഗിക പ്രവൃത്തിയാണ്, പ്രാര്‍ത്ഥനാ യാത്ര. ഇതിന് ആധാരമായി പുതിയ നിയമത്തില്‍ വ്യക്തമായ ഒരു താക്കോല്‍ വാക്യം ഇല്ലാത്തതിനാല്‍ ഇത് പ്രയോജന ശൂന്യമായ ഒരു പ്രവൃത്തിയായി കരുതാനാവില്ല. മറിച്ച്, വ്യത്യസ്ഥ തലത്തിലുള്ള പ്രാര്‍ത്ഥന അതിന്‍റെ പൂര്‍ണതയില്‍ എത്താന്‍ ഇതും വളരെ അത്യാവശ്യമാണ്.

യോശുവയും ഇസ്രായേല്‍ മക്കളും യഹോവയുടെ നിര്‍ദ്ദേശപ്രകാരം യരീഹോവിന് ചുറ്റും ഏഴ് ദിവസം പ്രദിക്ഷണം വയ്ക്കുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും ചെയ്തപ്പോള്‍ കോട്ട സ്വയം അവര്‍ക്ക് മുമ്പില്‍ തകര്‍ന്ന് വീണു. അത് ദൈവഹിതപ്രകാരമുള്ള ഒരു ആത്മീയ പോരാട്ടമായിരുന്നു. അതിനാല്‍ ശത്രു അവര്‍ക്ക് മുമ്പില്‍ തോറ്റ് കീഴടങ്ങി. (ഇന്ന് നമ്മള്‍ നടത്തുവാന്‍ പോകുന്ന ആത്മീയപ്പോരാട്ടം ആരെയെങ്കിലും നശിപ്പിക്കാനല്ല, മറിച്ച് പിശാച് അടക്കി വാഴുന്ന ചില വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും മോചിപ്പിക്കാനാണ്).

പ്രാര്‍ത്ഥനാ മുറിയ്ക്ക് വെളിയിലുള്ള ആത്മീയ പോരാട്ടത്തിന് ഒരു പങ്കാളിയുടെ ആവശ്യകത വളരെ വലുതാണ്.(ഇത് സ്വന്തം ജീവിത പങ്കാളിയോ ആത്മീയ സഹോദരനോ ആവാം). കര്‍ത്താവ് എഴുപത് പേരെ ഈരണ്ടായിട്ടാണ് തനിക്ക് മുമ്പായി പല പട്ടണങ്ങളിലേക്കും സ്ഥലങ്ങളിലേക്കും അയച്ചത് (ലൂക്കോസ് 10:1). കര്‍ത്താവിന്‍റെ നാമത്തില്‍ ഭൂതങ്ങളും അവര്‍ക്ക് കീഴടങ്ങി. ഓര്‍മ്മിക്കുക, പൌലൊസിന്‍റെ മിഷനറി യാത്രകളിലും ഒരു പങ്കാളിയെങ്കിലും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നു.

ഇന്നും യേശു താന്‍ കടന്നു ചെല്ലാന്‍ ആഗ്രഹിക്കുന്ന ഭവനങ്ങളിലേക്കും സമൂഹങ്ങളിലേക്കും നമ്മെ അയക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ള തിരിച്ചറിവാണ് നമ്മെ പ്രാര്‍ത്ഥനാ യാത്രയ്ക്കായി പ്രേരിപ്പിക്കുന്നത്. യേശു ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചുറ്റി സഞ്ചരിച്ച് പുരുഷാരത്തെ ഇടയനില്ലാത്തവരായി കണ്ട് മനസ്സലിയുകയും അവരുടെ രോഗികളെ സൌഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.

തുടര്‍വായനക്കും ധ്യാനത്തിനും

( യോശുവ 6:1-20; ലൂക്കോസ് 10:1-11)

എന്ത് കൊണ്ടാണ് ആദ്യ ദിവസങ്ങളില്‍ ആര്‍പ്പിടരുതെന്നു യോശുവ ജനത്തെ വിലക്കിയത് ?

പ്രാര്‍ത്ഥനാ യാത്രയില്‍ സമാധാന പുത്രനെ കണ്ടെത്തേണ്ടതിന്‍റെ ആവശ്യകത എന്ത് ?

പ്രാര്‍ത്ഥനാ മുറിയിലേക്കും പുറത്തേക്കും

പ്രാര്‍ത്ഥനയുടെ ഒന്നാം ഘട്ടം നമ്മുടെ മുറിയില്‍ നിന്നും നേടിയ ദര്‍ശനത്തിന്‍ പ്രകാരം നിശ്ചിത സമയം ചില ആഴ്ചകള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനാ പങ്കാളിയുമൊത്ത് നാം ആദ്യം പ്രാര്‍ത്ഥനാപൂര്‍വ്വം ചുറ്റി നടക്കുന്നു. കുടുംബ കലഹങ്ങള്‍, മദ്യപാനം (മയക്കുമരുന്ന്), ലക്ഷ്യമില്ലാത്ത നിരാശരായ ചില വ്യക്തികള്‍, വഴി തെറ്റിപ്പോയ ചില ജീവിതങ്ങള്‍ തുടങ്ങിയവ നമ്മുടെ ദൃഷ്ടിയില്‍ പെടും. ആ വിഷയങ്ങളില്‍ ദൈവിക ഇടപെടലിന് വേണ്ടിയും അവിടേക്ക് പ്രവേശനം ലഭിക്കാന്‍ ചില സമാധാന പുത്രന് വേണ്ടിയും പോരാടി പ്രാര്‍ത്ഥിക്കാം.

(നഗരങ്ങളിലും ഗ്രാമങ്ങളിലും ജീവിത പങ്കാളിയുമൊത്തുള്ള സാധാരണ പ്രഭാത സവാരി, ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനാ യാത്രയാക്കി മാറ്റാന്‍ ഏറെ പ്രയാസമുണ്ടാവില്ല).

പ്രതികരണം

തിരുവെഴുത്ത്

ദിവസം 10ദിവസം 12

ഈ പദ്ധതിയെക്കുറിച്ച്

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion