ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം

ക്രിസ്തുവിനെ അനുഗമിക്കുക

12 ദിവസത്തിൽ 12 ദിവസം

ക്രിസ്തുവിനെ പിന്തുടരുന്നതിന്റെ പ്രതിഫലം

യേശുവിനെ അനുഗമിച്ചവർക്ക് അവൻ ചെയ്ത എല്ലാ കാര്യങ്ങളുടെയും ഏറ്റവും അടുത്തുള്ള കാഴ്ച ലഭിച്ചു. അവർ അത്ഭുതങ്ങൾ കണ്ടു,പുനഃസ്ഥാപനം കണ്ടു,മരിച്ചവരുടെ ഉയിർപ്പിനെ കണ്ടു,പുറത്താക്കപ്പെട്ടവരുടെയും,നിരാകരുടെയും,നിരുപാധികമായ സ്വീകാര്യത അവർ കണ്ടു. അവർ വർദ്ധിപ്പിച്ച അപ്പം അവർ വയറു നിറയെ തിന്നു,കൊടുങ്കാറ്റുള്ള കടലിന്റെ ശാന്തത അവർ ആസ്വദിച്ചു,അവർ സാധാരണയായി ഒന്നിച്ചിരുന്ന് സംസാരിക്കാത്തവരുമായി സംസാരിച്ചു!

ഞാനും,നിങ്ങളും യേശുവിനെ യഥാർത്ഥമായി അനുഗമിക്കുമ്പോൾ,നമുക്ക് ഈ അനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നു. അവനിൽ വിശ്വസിക്കുന്ന നാം അവനെക്കാൾ വലിയ പ്രവൃത്തികൾ ചെയ്യുമെന്ന് യേശു തന്നെ പറഞ്ഞു.

അത് അത്ഭുതകരമല്ലേ?

യേശുവിനെ അത്ര അടുത്ത് അനുഗമിക്കാൻ നാം തീരുമാനിക്കുമോ എന്നതാണ് ചോദ്യം.

എന്റെ കുരിശ് ഏറ്റെടുക്കാനും അനുദിനം എന്നെത്തന്നെ ത്യജിക്കാനും പൂർണ്ണഹൃദയത്തോടും,ആത്മാവോടും,മനസ്സോടും,ശക്തിയോടും കൂടെ അവനെ അനുഗമിക്കാനും ഞാൻ തയ്യാറാണോ?

നിങ്ങൾ നിസ്സാരമായി കാണേണ്ട ചോദ്യമല്ല ഇത്. നിങ്ങൾ നൽകുന്ന വില നിങ്ങൾ വിചിന്തനം ചെയ്യുക,എന്നാൽ അത്തരമൊരു സമർപ്പണ ജീവിതത്തിനായി കാത്തിരിക്കുന്ന എണ്ണമറ്റ പ്രതിഫലങ്ങളും നാം കണക്കിലെടുക്കണം. യേശുവിനോടൊപ്പം ഇത്രയും അടുത്ത് നടക്കാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ,ശിഷ്യന്മാർ ഭൂമിയിൽ യേശുവിനെ അനുഗമിച്ചപ്പോൾ അനുഭവിച്ച കാര്യങ്ങൾ നിങ്ങൾ അനുഭവിക്കാൻ തുടങ്ങും. അത് മാത്രമല്ല,നിങ്ങൾ അവനെ കാണാതെ വിശ്വസിക്കുന്നതിനാൽ,നിങ്ങളുടെ പ്രതിഫലം വലുതാണ്. ഉൾക്കാഴ്ചയോടും ശക്തിയോടും കൂടി ജീവിക്കാൻ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ അവിശ്വസനീയമായ സമ്മാനം അതിനോട് ചേർത്തിരിക്കുന്നു,അങ്ങനെ നാം രൂപാന്തരപ്പെടുക മാത്രമല്ല നമുക്ക് ചുറ്റുമുള്ള ലോകത്തിന് രൂപാന്തരവും കൊണ്ടുവരുന്നു!

യേശുവിന്റെ സഹ അനുഗാമിയായി,ആവേശകരമായ ഒരു യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ?

പ്രഖ്യാപനം: എന്നിലുള്ള ക്രിസ്തുവിന് നന്ദി പറഞ്ഞ് ഞാൻ ഈ ഭൂമിയിൽ ദൈവരാജ്യം കാണും.

തിരുവെഴുത്ത്

ദിവസം 11

ഈ പദ്ധതിയെക്കുറിച്ച്

ക്രിസ്തുവിനെ അനുഗമിക്കുക

എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/