ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം
വഴി പിന്തുടരുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അവൻ എപ്പോഴും നമ്മുടെ എല്ലാ വഴികളിലുമുണ്ടന്നാണ്
യേശുവിനെ അനുഗമിക്കുക എന്നതിനർത്ഥം നാം വിശാലമായ വഴിക്ക് പകരം ഇടുങ്ങിയ വഴി സ്വീകരിക്കുന്നു എന്നാണ്. ഇടുങ്ങിയ വഴിയെന്ന് വിളിക്കുന്നത് വളരെ ശരിയായ കാര്യമാണ്,കാരണം അതിൽ ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനും അവനെ ബഹുമാനിക്കുന്ന വിധത്തിൽ ജീവിക്കാനും തിരഞ്ഞെടുക്കുണ്ടത് ഉൾപ്പെടുന്നു. നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾളെയും അഭിലാഷങ്ങളെയും നിങ്ങൾ ഇടയ്ക്കിടയ്ക്ക് ഹനിയ്ക്കാനും,ദൈവം നിങ്ങളെ നയിക്കുന്നിടത്ത് പിന്തുടരാനും ഈ വഴി നിങ്ങളോട് ആവശ്യപ്പെടും. വിശാലമായ വഴി എന്തും പോകുന്ന ഒരു ജീവിതത്തെ ഉൾക്കൊള്ളുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്നതുപോലെ ജീവിക്കാനും നിങ്ങൾക്ക് വ്യക്തിപരമായി ഇഷ്ടമുള്ള തീരുമാനങ്ങൾ എടുക്കാനും നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാനും ആ വഴിയിൽ നിങ്ങൾക്ക് കഴിയും. ഇടുങ്ങിയ കവാടം നിത്യജീവനിലേക്കും വീതിയുള്ള കവാടം നാശത്തിലേക്കും നയിക്കുമെന്ന് തന്റെ അനുയായികളെ പഠിപ്പിച്ചപ്പോൾ യേശു വളരെ വ്യക്തമായി പറഞ്ഞു.
രസകരമായ കാര്യം എന്തെന്നാൽ,യേശു നമ്മെ വിളിക്കുന്ന ഇടുങ്ങിയ വഴി അതിശയിപ്പിക്കുന്ന വളവുകളും തിരിവുകളും അപ്രതീക്ഷിതമായ ഉയർച്ച താഴ്ചകളും അസാധാരണമായ വരണ്ട പാടുകളും തുടർന്ന് സമൃദ്ധമായ വിസ്തൃതികളും ഉള്ള ഒരു വലിയ വഴിയാണ്. നാം ജീവിതത്തിന്റെ നിർജ്ജീവമായ അറ്റങ്ങളിലോ,മരുഭൂമിയിലെ പാതകളിലോ,ശവകുടീരങ്ങളിലോ,പാറക്കെട്ടുകളിലോ നിൽക്കുമ്പോഴെല്ലാം ദൈവം നമ്മോടൊപ്പമുണ്ട്. നമ്മുടെ ജീവിതത്തിലെ ഒരു കാലഘട്ടത്തിലും അവൻ നമ്മെത്തന്നെ നമ്മുടെ ജീവിതം സംരക്ഷിക്കാൻ വിടുകയില്ല. നാം മനപ്പൂർവ്വം അവനിൽ നിന്ന് അകന്നുപോകുന്നതുവരെ അവൻ നമ്മെ സ്വയം വഴിതെറ്റിക്കാൻ വിടുകയില്ല. അപ്പോഴും അവൻ ഒരു മന്ത്രിക്കൽ ദൂരം മാത്രം അകലെയാണ്,നാം ഒന്ന് അവനെ വിളിച്ചാൽ മതി!
ഇയ്യോബിന്റെ മുപ്പത്തിയൊന്നാം അധ്യായം നിങ്ങൾ വായിക്കുമ്പോൾ,ഇയ്യോബ് തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളുടെ ഒരു കൂട്ടം കാര്യങ്ങൾ നിങ്ങൾ കണ്ടെത്തും. ആ അധ്യായം വായിച്ച്കൊണ്ട് നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് ഉറ്റുനോക്കേണ്ടതാണ്,ദൈവത്തിന് അപ്രീതികരമായ എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് മനസിലാക്കൻ. ഉണ്ടെങ്കിൽ,നാം ചെയ്യേണ്ടത്,ദൈവത്തോട് ഏറ്റുപറഞ്ഞുകൊണ്ട് ഒരു പ്രാർത്ഥന അർപ്പിക്കുകയും,നമ്മുടെ പോരായ്മകളെക്കുറിച്ച് അനുതപിക്കുകയും,അവൻ സ്വതന്ത്രമായി നൽകുന്ന പാപമോചനം സ്വീകരിക്കുകയും ചെയ്യുക എന്നതാണ്!
സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ പറയുന്നത്,ഒരു മനുഷ്യന്റെ വഴി ദൈവത്തിനു പ്രസാദകരമാകുമ്പോൾ അവന്റെ ശത്രുക്കൾ പോലും അവനുമായി സമാധാനത്തോടെ വസിക്കുന്നു എന്നാണ്. എന്തൊരു വലിയ വാഗത്വതമാണത്!
പ്രഖ്യാപനം: ഞാൻ ഇന്നും,എല്ലാ ദിവസവും ഇടുങ്ങിയ വഴി തിരഞ്ഞെടുക്കും.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/