ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം

ക്രിസ്തുവിനെ അനുഗമിക്കുക

12 ദിവസത്തിൽ 7 ദിവസം

നാം പിന്തുടരുന്നയാൾ നാം എവിടേക്കാണ് പോകേണ്ടതെന്ന് തീരുമാനിയ്ക്കുന്നു

പിന്തുടരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ പിന്തുടരുന്ന ആരെയെന്നാണ്. നാം അവനെ പിന്തുടരുന്നതിലല്ല,അവൻ ആരാണെന്നതിലാണ് അത്ഭുതം. നാം ദൈവപുത്രനായ യേശുവിനെ,നമ്മുടെ ജഡത്തിൽ ദൈവത്തെ അനുഗമിക്കുന്നു. അവൻ തന്റെ ആദ്യ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ,അപ്പത്തെ വർദ്ധിപ്പിയ്ക്കുയും,കൊടുങ്കാറ്റുകളെ നിശ്ചലമാക്കുകയും,വെള്ളത്തിന്റെ മുകളിലൂടെ നടക്കുകയും,വീണ്ടുപ്പുകാരനായും,രോഗശാന്തി നല്കുന്നവനായും,അദ്ധ്യാപകനായും അവൻ തന്നെത്തന്നെ അവർക്ക് കാണിച്ചു. ആളുകൾക്ക് അവനെ തീവ്രമായി ആവശ്യമുള്ളത് എന്തുകൊണ്ടാണെന്ന് അവർക്ക് ഇതുവരെ അറിയില്ലായിരുന്നെങ്കിലും അത് മനസ്സിലാക്കാൻ വേണ്ടി യേശു തന്നെത്തന്നെ പല കരിങ്ങളിലേയ്ക്ക് നയിച്ചു. അവൻ പറഞ്ഞു അവൻ ന്യായപ്രമാണം നിറവേറ്റിയെന്ന്,സ്വർഗ്ഗത്തിലെഅപ്പമാണെന്ന്,ജീവജലമാണെന്ന്,വാതിലാണെന്ന്,നല്ല ഇടയനാണെന്ന്,ലോകത്തിന്റെ വെളിച്ചമാണെന്ന്,വഴി,സത്യവും ജീവനുമാണെന്ന്.

ഇന്ന്,നാം അതേ ദൈവത്തെ പിന്തുടരുന്നു,എന്നാൽ ശിഷ്യന്മാർ അവൻ എങ്ങനെയായിരിക്കുമെന്ന് അറിയാമായിരുന്നോ അതിനെക്കാൾ എത്രയോ അധികമാണെന്ന് നമുക്കറിയാവുന്നത്. അവൻ ഭൂമിയുടെ വരാനിരിക്കുന്ന രാജാവും ന്യായാധിപനുമാണ്. അവൻ സിംഹവും,കുഞ്ഞാടുമാണ്.

അവൻ ലോകത്തിന്റെ മുഴുവൻ രക്ഷകനും വീണ്ടെടുപ്പുകാരനുമാണ്. അവൻ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനും പാപത്തിന്റെയും മരണത്തിന്റെ യും മേൽ വിജയിയുമാണ്. അവൻ നിത്യ പിതാവും,സത്യത്തിന്റെ ആത്മാവുമാണ്. നമുക്ക് ബോധ്യവും,ആലോചനയും,ആശ്വാസവും നൽകി നമ്മുടെ ഉള്ളിൽ എന്നും വസിക്കുന്ന നമ്മുടെ കൂട്ടുകാരനാണ് അവൻ.

നമ്മൾ ഓരോരുത്തരും നമുക്ക് ഏറ്റവും ബന്ധമുള്ളതും ഏറ്റവും സുഖപ്രദവുമായ ദൈവത്തിന്റെ സ്വഭാവത്തിലേക്ക് ചായാൻ പ്രവണത കാണിക്കുന്നു,എന്നാൽ ക്രിസ്തുവിനെ അനുഗമിക്കുന്ന ഈ യാത്ര ആവേശകരമാണ്,കാരണം ദൈവത്തെ അവന്റെ അത്ഭുതകരമായ എല്ലാ വിശാലതയിലും നമുക്ക് അനുഭവിക്കാൻ കഴിയും!

അവൻ വിശുദ്ധിയിൽ അതിശയകരമാണ്.

അവൻ സന്തോഷകരമാംവിധം പ്രവചനാതീതനാണ്.

അവൻ അതിശക്തനാണ്.

അവൻ അനന്തമായ സർഗ്ഗാത്മകനാണ്.

തന്റെ രക്ഷാ പ്രവർത്തങ്ങളിലും പുനരുദ്ധാരണ നടപടികളിലും അവൻ വളരെ വലിയവനാണ്.

നമ്മുടെ ചെറിയ തലച്ചോറുകൾക്കും,പരിമിതമായ ഭാവനകൾക്കും അവനെ നിയന്ത്രിക്കാനോ പരിമിതപ്പെടുത്താനോ കഴിയില്ല.

അവൻ സൃഷ്ടിച്ച ലോകത്തെ അവൻ അനന്തമായി സ്നേഹിക്കുന്നു.

തന്നിൽ നിന്ന് അകന്നുപോയവരെ പിന്തുടരുന്നതിൽ അവൻ അചഞ്ചലനാണ്.

യേശു നമുക്ക് നൽകിയ മഹത്തായ കൽപ്പന, "ഇസ്രായേലേ,കേൾക്കുക,നിന്റെ ദൈവമായ കർത്താവ് ഏകനാണ്" എന്ന് പറയുന്ന ആവർത്തനപുസ്തകത്തിൽ നിന്നാണ് ഉത്ഭവിച്ചത്. നമ്മുടെ പരിമിതമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തെ നമ്മുടെ രോഗശാന്തിക്കാരനോ,ദാതാവോ മാത്രമായി വിഭജിക്കുന്നത് വളരെ എളുപ്പമാണ്,പക്ഷേ അവൻ നമ്മുടെ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വളരെ വലുതാണ്. ഈ മഹത്തായ,ബഹുമുഖമായ,അവിശ്വസനീയമാംവിധം ഭയങ്കരനായ ദൈവം ഏകനാണ്. യേശുവിന്റെ അനുയായി എന്ന നിലയിൽ,നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും നിങ്ങൾക്ക് അവന്റെ എല്ലാ അനുഭവങ്ങളും ലഭിക്കും. ഒരു സമയത്ത്,അവൻ ഒരു രോഗശാന്തിക്കാരനായി പ്രത്യക്ഷപ്പെടുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരിക്കാം,എന്നാൽ ഒരുപക്ഷെ അവൻ ഒരു പുനഃസ്ഥാപകനായി പ്രത്യക്ഷപ്പെട്ടേക്കാം. നിങ്ങൾക്ക് ഒരു ദാതാവിനെ ആവശ്യമായി വന്നേക്കാം,എന്നാൽ എല്ലാ സാഹചര്യങ്ങളും നിങ്ങളെ വീണ്ടെടുക്കാനുള്ള അവന്റെ കഴിവ് നിങ്ങൾ കണ്ടെത്തിയേക്കാം.നമ്മൾ പ്രതീക്ഷിച്ച പോലെ ദൈവം വരാതെ വരുമ്പോൾ ചിലപ്പോൾ നമ്മുടെ യാത്രയിൽ നാം നിരാശപ്പെടാറുണ്ട്. നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ അവൻ എങ്ങനെ നീങ്ങുന്നുവെന്ന് കാണിക്കാൻ നിങ്ങളുടെ ആത്മീയ കണ്ണുകൾ തുറക്കാൻ നിങ്ങൾ ദൈവത്തോട് ആവശ്യപ്പെടെണ്ട സമയമാണിത്. നിങ്ങളെ ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്ന തന്റെ വാഗ്‌ത്വത്തം അവൻ പാലിക്കുന്നു.

പ്രഖ്യാപനം: ദൈവം എന്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം.

ദിവസം 6ദിവസം 8

ഈ പദ്ധതിയെക്കുറിച്ച്

ക്രിസ്തുവിനെ അനുഗമിക്കുക

എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/