ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം

ക്രിസ്തുവിനെ അനുഗമിക്കുക

12 ദിവസത്തിൽ 1 ദിവസം

വിളി

ക്രിസ്തുവിനെ അറിയുക എന്നത് ഒരു പ്രധാന കാര്യമാണ്. കർത്താവും രക്ഷകനുമായവനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുക എന്നത് മറ്റൊരു പ്രധാന കാര്യമാണ്. അവനെ അനുഗമിക്കുക എന്നത് മറ്റൊരു പ്രധാന കാര്യമാണ്. അതിന് ഒരു നിശ്ചിത പ്രതിബദ്ധതയും അച്ചടക്കവും ആവശ്യമാണ്. നിങ്ങൾ മുമ്പ് പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്ക് പോകാൻ വഴി കണ്ടെത്താൻ ശ്രമിയ്ക്കുമ്പോൾ ഗൂഗിൾ മാപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതായി സ്വയം ഒന്ന് ചിന്തിയ്ക്കുക. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് നിങ്ങളെ നയിക്കുന്ന ശബ്ദത്തിന്റെ നിർദ്ദേശങ്ങൾ നിങ്ങൾ സൂക്ഷ്മമായി പാലിക്കേണ്ടതുണ്ട്. ചില പിശകുകൾ കാരണം കുറച്ച് തവണ ആ ആപ്പ് നിങ്ങളെ തെറ്റായ ദിശയിലേക്ക് നയിച്ചേക്കാം,എന്നാൽ നിങ്ങൾ യേശുവിനൊടൊപ്പം ആണെങ്കിൽ അവൻ നിങ്ങളെ ഒരിക്കലും തെറ്റിദ്ധരിപ്പിക്കുകയില്ല.അവൻ നിങ്ങളെ പതിവ് പാതയിൽ നിന്ന് മാറ്റി നയിക്കുന്നതായി നിങ്ങൾക്ക് ഒരു പക്ഷെ തോന്നിയേക്കാം,എന്നാൽ അവൻ നിങ്ങളെ എവിടേക്ക് നയിച്ചാലും അവൻ നിങ്ങളോടൊപ്പമുണ്ടാകും.

നമ്മൾ ഇന്ന് ജീവിക്കുന്നത് സമൂഹ മാധ്യമങ്ങളുടെ യുഗത്തിലാണ്,നമ്മൾ ആരെയാണ് പിന്തുടരുന്നത്,ആരാണ് നമ്മളെ പിന്തുടരുന്നത് എന്നതിനെ കുറിച്ച് നമ്മൾ വളരെ ബോധവാന്മാരാണ്. നമ്മൾ പിന്തുടരുന്ന ആരെങ്കിലും നമ്മൾ അംഗീകരിക്കാത്ത ഒരു കാര്യം പങ്കിട്ടാൽ,അവരെ പിന്തുടരാതിരിക്കാനുള്ള വഴി നമുക്കുണ്ട്. നമ്മെ പിന്തുടരുന്ന ആരെങ്കിലും സുഖസൗകര്യങ്ങൾക്കായി വളരെ അടുത്ത് വരുകയാണെകിൽ,നമുക്ക് അവരെ എപ്പോഴും തടയാനാകും. യേശുവുമായി ഇഴചേർന്ന ഒരു ജീവിതം തികച്ചും വ്യത്യസ്തമാണ്! അതിനർത്ഥം നമ്മുടെ ജീവിതത്തെ അവന്റെ വാക്കുകൾക്കനുസരിച്ചു മാറ്റുകയും,എല്ലാറ്റിനും അവനിൽ പൂർണ്ണമായും ആശ്രയിക്കുകയും ചെയ്യുക എന്നാണ്!നിങ്ങൾ അവനെ പിന്തുടരാതിരിക്കാനോ അവനെ തടയാനോ തിരഞ്ഞെടുക്കുകയാണെങ്കിൽ,അവൻ നിങ്ങൾക്കായി ഒരുക്കിയ എല്ലാ കാര്യങ്ങളും നഷ്‌ടപ്പെടുത്തുന്നത് നിങ്ങളാണ്. എന്നിരുന്നാലും,അവൻ നിങ്ങൾക്കായി കാത്തിരിക്കുന്നത് നിർത്തുന്നില്ല.

നിങ്ങളുടെ യാത്ര ദുഷ്കരമാകുമ്പോഴും നിങ്ങളുടെ ഹൃദയത്തിന്റെ കഠിനമായ ഭാഗത്ത് ദൈവം പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോഴും,നിങ്ങൾ അവനെ പിന്തുടരുന്നത് തുടരണം. അവന്റെ രോഗശാന്തി സ്പർശനത്തെയോ,അവന്റെ ബോധ്യപ്പെടുത്തുന്ന ശബ്ദത്തെയോ എതിർക്കാൻ നിങ്ങൾക്ക് തോന്നുമ്പോഴും,അവൻ ഒരിക്കലും നമ്മെ തന്നിലേക്ക് ആകർഷിക്കുന്നതിൽ നിന്നും പിന്മാറുന്നില്ല. അവനെ അനുഗമിക്കുന്നതിന് നാം അവനോട് കഴിയുന്നത്ര അടുത്ത് നിൽക്കേണ്ടത് ആവശ്യമാണ്,അങ്ങനെ അവന്റെ മൃദുവായ മാർഗനിർദേശത്തിനായി നമ്മുടെ ഇന്ദ്രിയങ്ങളെ ജാഗ്രതയോടെ നിലനിർത്തിക്കൊണ്ട് നമുക്ക് അവന്റെ കൈയിൽ പിടിമുറുക്കാൻ കഴിയും.

പ്രഖ്യാപനം: എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ ഞാൻ യേശുവിനെ അനുഗമിക്കും

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

ക്രിസ്തുവിനെ അനുഗമിക്കുക

എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/