ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം
അനുഗമിയ്ക്കുക എന്നാൽ രോഗശാന്തിയെ അനുഗമിയ്ക്കുന്നു എന്നാണ്
യേശുവിന്റെ ഭൗമിക ശുശ്രൂഷയിൽ രോഗികളെയും,പീഡിതരെയും സുഖപ്പെടുത്തുന്നതിൽ വളരെ പ്രധാന പങ്ക് വഹിച്ചിരുന്നു. യേശു തന്റെ അടുക്കൽ വന്ന എല്ലാവരെയും എങ്ങനെ സുഖപ്പെടുത്തിയെന്ന് സുവിശേഷങ്ങളിൽ വിവരിച്ചിരിയ്ക്കുന്നു. അവനെ കണ്ടുമുട്ടിയ ഒരാൾ പോലും അവർ വന്നതുപോലെ മടങ്ങിയില്ല. എല്ലാത്തരം രോഗങ്ങളും അവൻ സുഖപ്പെടുത്തിയതായും വചനം പരാമർശിക്കുന്നു. അവൻ അവിടംകൊണ്ട് നിർത്തിയില്ല,മറിച്ച് ആളുകളെ വൈകാരികമായും മാനസികമായും ബന്ധിപ്പിച്ച പൈശാചിക അടിച്ചമർത്തലിൽ നിന്ന് വിടുവിക്കുകയും ചെയ്തു. ഇന്നും അത് വ്യത്യസ്തമല്ല! തന്നെ അനുഗമിക്കുന്ന നമ്മെയെല്ലാം യേശു ഇപ്പോഴും സുഖപ്പെടുത്തുന്നു. നമുക്ക് നമ്മുടെ രോഗശാന്തി ഉടനടി ലഭിച്ചേക്കില്ല,അത് നമ്മൾ വിഭാവനം ചെയ്യുന്ന രീതിയിലായിരിക്കില്ല,പക്ഷേ അവനെ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നവർക്കായി അവൻ എപ്പോഴും കടന്നുവരുന്നു.
ഈ ദൈവത്തെ അനുഗമിക്കുമ്പോൾ,നമ്മുടെ ജീവിതം അക്ഷരാർത്ഥത്തിൽ തലകീഴായി മാറുന്നു! തകർന്നുപോയ വഴികളിൽ നിന്നും വീണുപോയ വഴികളിൽ നിന്നും അവൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ജീവിതയാത്രയിൽ നാം മുന്നോട്ടു പോകുമ്പോൾ,രോഗശാന്തി ശാരീരികമായി മാത്രമല്ല,സമഗ്രമായ തലത്തിൽ സംഭവിക്കുന്ന ഒന്നാണെന്ന് നമ്മൾ കണ്ടെത്തുന്നു. മനുഷ്യരായ നാം നമ്മുടെ അസ്തിത്വത്തിൽ വളരെ സങ്കീർണ്ണമാണ്,നമുക്ക് ഒരു ഭൗതിക ശരീരം മാത്രമല്ല,പരസ്പരം സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ആത്മാവും ദേഹിയുമുണ്ട്.നമ്മിൽ ജീവിക്കുകയും ചലിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് വൈകാരികമായും,ശാരീരികമായും,ക്രിയാത്മകമായും,മാനസികമായും,ആത്മീയമായും,രോഗശാന്തി നൽകുന്നു. ഈ രോഗശാന്തി ഏതാണ്ട് അദൃശ്യമാണ്,പക്ഷേ ക്രമേണ നമുക്ക് മാത്രമല്ല,നമുക്ക് ചുറ്റുമുള്ളവർക്കും തിരിച്ചറിയാൻ കഴിയുന്ന മൂർത്തമായ വഴികളിൽ അത് വെളിപ്പെടാൻ തുടങ്ങുന്നു! യേശുവിന്റെ കാലത്ത് ജീവിച്ചിരുന്നവർക്ക് ലഭിയ്ക്കാത്ത ഒരു വശം ഇന്ന് നമുക്കുണ്ട്. യേശുവിനെ അനുഗമിയ്ക്കുന്ന എല്ലാ അനുയായികൾക്കും ക്രിസ്തുവിന്റെ പുനരുത്ഥാന ശക്തി ലഭ്യമാണ്. ഈ ശക്തി നമ്മുടെ ശരീരങ്ങളിലൂടെയും,ആത്മാവിലൂടെയും,ദേഹിയിലുടെയും കടന്നുപോകുമ്പോൾ,മരിച്ചുപോയ എല്ലാത്തിനും ജീവൻ നൽകുകയും ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. നാം ക്രമേണ,ദിനംപ്രതി,ഓരോ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും,നമ്മളുടെ ഉള്ളിൽ രൂപാന്തരം സംഭിവിയ്ക്കുകയും നാം പഴയതുപോലെ അല്ലതെ മാറുകയും ചെയ്യും.
പ്രഖ്യാപനം: യേശുവിന്റെ അടിപ്പിണരുകളാൽ ഞാൻ സുഖപ്പെട്ടിരിയ്ക്കുന്നു!
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/