ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം

ക്രിസ്തുവിനെ അനുഗമിക്കുക

12 ദിവസത്തിൽ 10 ദിവസം

നിങ്ങളുടെ പൂർണ്ണ മനസ്സോടെ അവനെ പിന്തുടരുക

ഇന്നത്തെ ഏറ്റവും പ്രബലമായ ചില രോഗങ്ങൾ നമ്മുടെ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനസികാരോഗ്യം ഇന്ന് ഒരു വലിയ ആക്രമണത്തിലാണ്,അതിനാൽ നമ്മുടെ ചിന്തകളും,ചിന്താ രീതികളും പുനഃക്രമീകരിക്കുന്നതിന് ഇടയ്ക്കിടെ നമ്മുടെ മനസ്സ് പുതുക്കേണ്ടതുണ്ടെന്നത് വളരെ വ്യക്തമാണ്. ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരു മനസ്സ് ഒന്നായിരിക്കുകയും,അത് അവനാൽ മാറ്റപ്പെടാൻ ഒരുക്കമില്ലാത്തുമായിരിയ്ക്കണം. ചില വ്യക്തികളുടെയും,സംസ്കാരങ്ങളുടെയും,സാഹചര്യങ്ങളുടെയും ചില പ്രത്യേക അഭിപ്രായങ്ങളും,ആശയങ്ങളും ഉള്ള മനസ്സിന്റെ ബ്ലോക്കുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. യേശുവിന്റെ അനുയായികൾക്ക് സ്‌നേഹത്തിന്റെ യും ഐക്യത്തിന്റെ യും ജീവിതം നയിക്കുന്നതിന് മനസ്സിന്റെ ബ്ലോക്കുകൾ വളരെ വിനാശകരമാണ്. അതിനാൽ,ദൈവിക വീക്ഷണത്തോടെ ജീവിക്കാൻ ആളുകളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള നമ്മുടെ ചിന്തകൾ പുതുക്കാൻ ദൈവത്തെ അനുവദിക്കേണ്ടത് ആവശ്യമാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നതിന്,പരിശുദ്ധാത്മാവിനാൽ ക്രമാനുഗതമായി രൂപാന്തരപ്പെടുന്ന ക്രിസ്തുവിന്റെ മനസ്സ് നമുക്കുണ്ടായിരിക്കണം. നമ്മുടെ മനസ്സ് പലപ്പോഴും നമ്മുടെ ഹൃദയങ്ങളുടെയും,വികാരങ്ങളുടെയും ആഗ്രഹങ്ങളെ നയിക്കുന്നു. അതിനാൽ പഴയതും,അനാവശ്യവും,ഹാനികരവുമായ ചിന്താഗതികൾ മാറ്റിസ്ഥാപിക്കുന്നതിന് മനസ്സിന്റെ ഒരു പുനഃപരിശോധന ആവശ്യമാണ്.

യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം,നമ്മുടെ മനസ്സ് യുക്തിസഹവും,സുരക്ഷിതവുമാണെന്ന് തോന്നുന്നതും എന്നാൽ ദൈവത്തെ പരിമിതപ്പെടുത്തുന്നതുമായ യുക്തിയാൽ നിറഞ്ഞതുമെന്നതാണ്. നമ്മുടെ സാമ്പത്തികം,വിഭവങ്ങൾ,വൈദഗ്ധ്യം,നെറ്റ്‌വർക്കുകൾ,ആരോഗ്യം തുടങ്ങിയവയുടെ അഭാവം,ദൈവം അവനു മാത്രം ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുവെന് വിശ്വസിക്കാൻ നമ്മെ നയിക്കുന്നു. നമ്മുടെ മനസ്സിന്റെ നവീകരണത്തിന് നാം ഭയത്തിനല്ല വിശ്വാസത്തിനാണ് വഴികൊടുക്കേണ്ടത്!

നവീകരണത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും മൂലശക്തി പരിശുദ്ധാത്മാവാണ്. നമ്മുടെ ചിന്താജീവിതത്തെ രൂപപ്പെടുത്തുന്നതിനായി ജീവിതം നമ്മെ എറിയുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും അവൻ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു. നിങ്ങൾ യേശുവിനെപ്പോലെ ചിന്തിക്കാൻ തുടങ്ങുന്ന തരത്തിൽ പ്രവർത്തിക്കാൻ അവനെ നിങ്ങളുടെ മനസ്സിലേക്ക് ക്ഷണിക്കുമോ?

പ്രഖ്യാപനം: എന്റെ മനസ്സ് ക്രിസ്തുവിനാൽ പുതുക്കപ്പെടുകയും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.

ദിവസം 9ദിവസം 11

ഈ പദ്ധതിയെക്കുറിച്ച്

ക്രിസ്തുവിനെ അനുഗമിക്കുക

എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/