ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം

ക്രിസ്തുവിനെ അനുഗമിക്കുക

12 ദിവസത്തിൽ 11 ദിവസം

നിങ്ങളുടെ പൂർണ്ണ ശരീരത്തോടെഅവനെ പിന്തുടരുക

യേശുവിനെ അനുഗമിക്കുന്നതിൽ നാം ഓരോരുത്തരും അവനെ അനുസരിക്കാൻ ഒരു ചുവടുവെപ്പ് നടത്തേണ്ടതുണ്ട്. അവന്റെ വചനം വായിക്കുകയും നമ്മുടെ ഹൃദയത്തെയും മനസ്സിനെയും രൂപപ്പെടുത്താൻ അവനെ അനുവദിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്,എന്നാൽ അവൻ നമ്മോട് ആവശ്യപ്പെടുന്നത് ചെയ്യുന്നതും ഒരുപോലെ പ്രധാനമാണ്. അവൻ നയിക്കുന്നിടത്തേക്ക് നിങ്ങൾ പോകുമോ,അവൻ നിങ്ങളോട് സംസാരിക്കാൻ ആവശ്യപ്പെടുന്നത് സംസാരിക്കുമോ,അവൻ നിങ്ങളോട് ആവശ്യപ്പെടുന്നത് ചെയ്യുമോ?

അതാണ് വലിയ ചോദ്യം.

ദൈവത്തോടുള്ള നമ്മുടെ അനുസരണം,നമ്മുടെ ശിഷ്യത്വത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ധാരാളം പറയുന്നു. എന്തു വില കൊടുത്തും ദൈവത്തെ അനുസരിക്കുന്നവനാണ് ശിഷ്യൻ. പലപ്പോഴും നമ്മളെ അലട്ടുന്ന പ്രശ്‌നം നമ്മൾ ദൈവത്തെ തിരഞ്ഞെടുത്ത് അനുസരിക്കാൻ തീരുമാനിക്കുന്നു എന്നതാണ്. ചില കാര്യങ്ങൾ ചെയ്യാൻ എളുപ്പമാണെന്ന് നമ്മൾ കണ്ടെത്തുന്നു,ചിലത് ബുദ്ധിമുട്ടുള്ളതോ,അസാധ്യമെന്നു തോന്നിക്കുന്നതോ ആണ്. അത്തരം അപൂർണ്ണമായ അനുസരണം ദൈവത്തിന്റെ ദൃഷ്ടിയിൽ തികഞ്ഞ അനുസരണക്കേടാണ്.

എന്താണ് ചെയ്യാനാണ് ദൈവം നിങ്ങളിൽ മതിപ്പുളവാക്കുന്നത്?

ആരെങ്കിലുമായി അനുരഞ്ജനത്തെക്കുറിച്ച് അവൻ നിങ്ങളോട് സംസാരിച്ചിരുന്നോ?

വിഷലിപ്തമായ ഒരു ബന്ധം അവസാനിപ്പിക്കാൻ അവൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടോ?

ജോലിസ്ഥലത്തുള്ള ആരെങ്കിലുമായി നിങ്ങളുടെ രക്ഷയുടെ കഥ പങ്കിടാൻ അവൻ നിങ്ങളോട് ആവശ്യപ്പെടുകയായിരുന്നോ?ആ കോളേജ് സുഹൃത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?

നിങ്ങളെ വിളിച്ചവൻ നിങ്ങളോടൊപ്പമുണ്ടെന്നും അവന്റെ ജോലി പൂർത്തീകരിക്കുമെന്ന് പൂർണ വിശ്വാസത്തോടെ ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നത് ചെയ്യുക.

ദൈവത്തിന്റെ ആത്മാവ് ഹൃദയങ്ങളെയും മനസ്സിനെയും സ്പർശിക്കുമ്പോൾ,അവൻ നമ്മെ രൂപാന്തരപ്പെടുത്തുകയും ദൈവത്തെ പ്രവൃത്തിയിൽ അനുസരിക്കാൻ തയ്യാറാകുകയും ചെയ്യുന്നു. പ്രവർത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു. അതിനാൽ,പുറത്തുകടക്കാനും അവനെ അനുഗമിക്കാനും ദൈവം നിങ്ങളെ വിളിക്കുന്നുവെന്ന് അറിയുമ്പോൾ,അവന്റെ വഴി പിന്തുടരുക. അവന്റെ കൃപ നിങ്ങളെ താങ്ങാത്തിടത്തേക്കും അവന്റെ സാന്നിധ്യം നിങ്ങളെ മറയ്ക്കാത്ത ഇടത്തേക്കും നിങ്ങളെ നയിക്കുകയില്ല.

നാം പിന്തുടരുന്ന എല്ലാ കാര്യങ്ങളും പ്രധാനമാണ്. നമ്മൾ ഏക സത്യദൈവത്തെ പിന്തുടരുന്നു. അതിനാൽ പാസ്റ്റർമാർ,നേതാക്കൾ,ആരാധനാ നേതാക്കൾ,സെലിബ്രിറ്റികൾ,വ്യക്തികൾ എന്നിവരാൽ അകപ്പെടാതിരിക്കാൻ ശ്രമിക്കുക. പകരം ക്രിസ്തുവിനെ അനുഗമിക്കുക!

പ്രഖ്യാപനം: ഞാൻ പൂർണ്ണഹൃദയത്തോടും മനസ്സോടും ശക്തിയോടും കൂടി യേശുവിനെ അനുഗമിക്കും!

തിരുവെഴുത്ത്

ദിവസം 10ദിവസം 12

ഈ പദ്ധതിയെക്കുറിച്ച്

ക്രിസ്തുവിനെ അനുഗമിക്കുക

എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/