ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം

ക്രിസ്തുവിനെ അനുഗമിക്കുക

12 ദിവസത്തിൽ 8 ദിവസം

നിങ്ങളുടെ മുഴുവനുമായി പിന്തുടരുക

ദൈവത്തെ അവന്റെ സർവ്വത്തിലും,സമ്പൂർണ്ണതയിലും പൂർണ്ണതയോടെ മനസ്സിലാക്കാൻ,നമ്മുടെ മുഴുവൻ സത്തയോടും അവനെ അനുഗമിക്കാനുള്ള വ്യക്തിപരമായ പ്രതിജ്ഞാബദ്ധത നമുക്ക് ആവശ്യമാണ്. നമ്മുടെ വാക്കുകളിൽ മാത്രമല്ല,ചിന്തയിലും പ്രവൃത്തിയിലും യേശുവിനെ അനുഗമിക്കുക എന്നതാണ് ഇതിലൂടെ കാണപ്പെടുന്നത്. അവനെ യഥാർത്ഥമായി അനുഗമിക്കാനുള്ള പ്രതിബദ്ധത എവിടെയാണ് നമുക്കില്ലാത്തതെന്ന് മനസ്സിലാക്കാൻ നമ്മളിൽ ഓരോരുത്തരും നമ്മുടെ ഉള്ളിൽ കൂടുതൽ ആഴത്തിൽ പോകുന്നതിന് ഇത് നമ്മെ നായിക്കുന്നു. തലമുറകളായി യേശുവിനെ അറിയുന്നവർ പലപ്പോഴും,ശരിയായ വാക്യങ്ങൾ പറയുകയും ശരിയായ രീതിയിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നു,പക്ഷേ അവരുടെ ഹൃദയങ്ങൾ ദൈവത്തിൽ നിന്ന് വളരെ അകലെയാണ്. ചില സമയങ്ങളിൽ നാം നമ്മുടെ വിശ്വാസ യാത്രയിൽ പുതുമയുള്ളവരായിരിക്കുമ്പോൾ,നമ്മുടെ ഹൃദയത്തോട് ചേർന്നുനിൽക്കുകയും ദൈവം നയിക്കുന്നിടത്തേക്ക് പിന്തുടരാൻ തയ്യാറാവുകയും ചെയ്യും,എന്നാൽ ക്രിസ്തുവിനോടൊപ്പം ജീവിക്കാൻ തുടങ്ങിയ പുതിയ ജീവിതം നിലനിർത്താൻ നമ്മുടെ മനസ്സ് നവീകരിക്കപ്പെടുന്നില്ല. അതിനാൽ,ദൈവത്തെ അനുഗമിക്കാൻ നമ്മൾ എവിടെയാണ് പാടുപെടുന്നത് എന്ന് മനസ്സിലാക്കാൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടുന്നതും അവന്റെ പുനരുജ്ജീവിപ്പിക്കുന്ന ഊർജ്ജവും ശക്തിയും ഉപയോഗിച്ച് നമ്മുടെ ജീവിതത്തിന്റെ ആ ഭാഗം പുതുക്കാനുള്ള അവന്റെ സഹായവും ആവശ്യപ്പെടുന്നത് വളരെ പ്രധാനമാണ്. നമുക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല,പക്ഷേ ക്രിസ്തുവിലൂടെ എല്ലാം സാധ്യമാണ്.

പ്രഖ്യാപനം: ദൈവത്തിന്റെ ആത്മാവ് എല്ലാ കാര്യങ്ങളിലും എന്നെ സഹായിക്കും.

ദിവസം 7ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

ക്രിസ്തുവിനെ അനുഗമിക്കുക

എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/