ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം
അനുഗമിയ്ക്കുക എന്നാൽ കൊടുങ്കാറ്റിനെ അഭിമുഖീകരിക്കുന്നതിന് സമമാണ്
ജീവിതത്തിൽ കൊടുങ്കാറ്റുകൾ വളരെ യഥാർത്ഥവും ചിലപ്പോൾ വളരെ അപ്രതീക്ഷിതവുമാണ്! ഒരു ആരോഗ്യ പ്രതിസന്ധി,ബന്ധങ്ങളിലെ തകർച്ച,സാമ്പത്തിക മാന്ദ്യം അല്ലെങ്കിൽ ജോലി നഷ്ടം എന്നിവ നിങ്ങളെ നിങ്ങളുടെ പ്രവർത്തനരംഗങ്ങളിൽ നിന്ന് പുറത്താക്കുകയും നിങ്ങളെ പൂർണ്ണമായും ഞെട്ടിക്കുകയും ചെയ്യും. യേശുവിനെ അനുഗമിക്കുന്നത് ജീവിതത്തിന്റെ പോരാട്ടങ്ങളിൽ നിന്നും തിരിച്ചടികളിൽ നിന്നും നിങ്ങളെഒഴിവാക്കിയല്ല,എന്നാൽ നിങ്ങളുടെ നടുവിലുള്ള കൊടുങ്കാറ്റിന്റെ അവസ്ഥയിൽഒരു നിമിഷം പോലും നിങ്ങളെ വിട്ടുപോകാത്ത അവന്റെ സാന്നിധ്യത്തെക്കുറിച്ച് നിങ്ങൾക്ക് നൂറു ശതമാനം ഉറപ്പ്നൽകികൊണ്ടാണ്.
പലപ്പോഴും,ദൈവം നിങ്ങളുടെ ചുറ്റുമുള്ള കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതിന് മുമ്പ്,അവൻ ആദ്യം നിങ്ങളുടെ ഉള്ളിലെ കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു. നമ്മുടെ ഹൃദയം ഉത്കണ്ഠാകുലമാകുമ്പോഴോ,ഭാരപ്പെടുമ്പോഴോ ഉള്ളിലെ കൊടുങ്കാറ്റ് സാധാരണയായിൽ നിന്നും ഏറ്റവും ഉയർന്നതാണ്. നമ്മുടെ ചിന്തകൾ കുതിച്ചുകയറുകയും,നമ്മുടെ മനസ്സ് കലങ്ങി മറിയുകയും ചെയ്യുമ്പോൾകൊടുങ്കാറ്റുകൾ നമ്മുടെ ഉള്ളിൽ ഉയർന്നുവരുന്നു. നാം യേശുവിനോട് പൂർണ്ണമായി കീഴടങ്ങി നടക്കുമ്പോൾ,നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാത്തുസൂക്ഷിക്കാൻ അവന്റെ സമാധാനം നമ്മോടൊപ്പമുണ്ടാകുമെന്ന് അവൻ വാഗ്‌ത്വത്തം ചെയ്യുന്നു. അവന്റെ സന്തോഷം നമ്മിൽ ഉണ്ടായിരിക്കുമെന്നും നമ്മുടെ സന്തോഷം പൂർണമാകുമെന്നും അവൻ വാഗ്‌ത്വത്തം ചെയ്യുന്നു.
എന്തൊരു ഉറപ്പാണ്! കൊടുങ്കാറ്റുകൾക്ക് നടുവിൽ സമാധാനവും സന്തോഷവും എന്ന് കേട്ടിട്ടുണ്ടോ?എന്നിരുന്നാലും,അത് ദൈവമക്കൾ എന്ന നിലയിൽ നമ്മുടെ അവകാശമാണ്!
കൊടുങ്കാറ്റുകൾ നിങ്ങൾക്ക് ചുറ്റുമുള്ളതുപോലെ നിങ്ങൾ അവനെ പിന്തുടരുമ്പോൾ,ഒരു വാക്കുകൊണ്ട് അവയെ നിശ്ചലമാക്കാൻ കഴിയുന്ന ഒരു സർവ്വശക്തനായ ദൈവത്തിന്റെ സാന്നിധ്യം കൂടുതൽ യഥാർത്ഥമാണ്. ഭൗതികവും,ആത്മീയവുമായ മണ്ഡലങ്ങളിൽ കാറ്റും തിരമാലകളും അവനെ അനുസരിക്കുന്നു എന്നറിയുന്നത് തന്നെ നമുക്ക് ഏറ്റവും വലിയ ആശ്വാസം നൽകും.
കൊടുങ്കാറ്റുകൾ നിങ്ങളെ ഇനിയൊരിക്കലും ഭയപ്പെടുത്തരുത്,കാരണം അവയെ ശാന്തമാക്കുന്നവൻ നിങ്ങളോടൊപ്പമുണ്ട്!
പ്രഖ്യാപനം: ക്രിസ്തു ലോകത്തെ ജയിച്ചതിനാൽ എനിക്ക് സന്തോഷവാനായിരിക്കാൻ കഴിയും!
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/