ക്രിസ്തുവിനെ അനുഗമിക്കുക ഉദാഹരണം
അനുഗമനത്തിന്റെ ത്യാഗം
യേശുവിനെ അനുഗമിക്കുന്നതിൽ ഒരു പരിധിവരെ ആത്മനിഷേധവും ത്യാഗവും ആവശ്യമാണ്. തന്നെ അനുഗമിക്കേണ്ടതിനെക്കുറിച്ചു തനറെ അനുയായികളോട് പറഞ്ഞപ്പോൾ യേശു തന്റെ വാക്കുകളിൽ അതിന്റെ ആഴത്തെക്കുറിച്ചു ലഘുകരിയ്ക്കുകയോ,അല്ലെങ്കിൽ അതുമൂലം വരുന്ന ആഘാതത്തെ കുറച്ചു പറയാതിരിയ്ക്കുകയോ ചെയ്തില്ല.തൻറെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നവർ തങ്ങളെത്തന്നെ ത്യജിച്ച് തങ്ങളുടെ കുരിശുമെടുത്ത് അനുദിനം തന്നെ അനുഗമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ മുഴുവൻ പാപങ്ങൾക്കായി ക്രൂശിക്കപ്പെടാൻ യേശു തന്റെ കുരിശും ചുമന്ന് ഒരു കുന്നിൻ മുകളിലേക്ക് നടക്കുന്നതിന് മുമ്പുള്ള വഴിയായിരുന്നു അത്.
നമുക്കോരോരുത്തർക്കും ഈ കുരിശ് എങ്ങനെയായിരിക്കും?
യേശുവിനെ സംബന്ധിച്ചിടത്തോളം കുരിശ് അവന്റെമേലുള്ള നിയോഗമായിരുന്നു. അത് അവനെ ഭരമേൽപ്പിച്ച ഒരു ഭാരിച്ച രാജ്യ നിയമനമായിരുന്നു,അത് അവൻ മനസ്സോടെ ഏറ്റെടുത്തു. അവനെ അനുഗമിക്കുന്ന നമ്മിൽ ഓരോരുത്തർക്കും ഇത് വ്യത്യസ്തമല്ല. നമുക്കോരോരുത്തർക്കും ദൈവം തന്നെ നൽകിയിരിക്കുന്ന ഒരു പ്രത്യേക രാജ്യ നിയമനമുണ്ട്. നാം ഈ ലോകത്തിൽ ജനിക്കുന്നതിനു മുമ്പുതന്നെ ഇവ നമുക്ക് നിയോഗിക്കപ്പെട്ടവയാണ്,എന്നാൽ യേശുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമ്പോൾ,ആ നിയോഗം എന്താണെന്ന് അനാവരണം ചെയ്യാനും മനസ്സിലാക്കാനും പരിശുദ്ധാത്മാവിന്റെ സഹായം നമുക്കുണ്ട്.
ഈ കർത്തവ്യം നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യമായി മാറും,നിങ്ങളുടെ ഊർജവും അഭിനിവേശവും ഇതിലേക്ക് നയിക്കപ്പെടുമെന്ന് നിങ്ങൾ കണ്ടെത്തും.
നിങ്ങളുടെ കുരിശ് ചുമെന്നുകൊണ്ട് യേശുവിനെ അനുഗമിക്കുക എന്നത്കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങളുടെ സുഖം നൽകുക കാര്യങ്ങൾ ത്യജിക്കുകയും നിങ്ങൾ ചെയ്യാനായി സൃഷ്ടിക്കപ്പെട്ടിരിയ്ക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ അവനോട് പൂർണ്ണമായും അനുസരണമുള്ളവരായിരിക്കുകയും ചെയ്യുക എന്നതാണ്.
പലപ്പോഴും,നമ്മുടെ രാജ്യ ദൗത്യം നിറവേറ്റുന്നതിന്,ദൈവത്തെ സേവിക്കുന്നതിന് നമ്മെ തടഞ്ഞുനിർത്തുന്ന ഏതൊരു സുഖങ്ങളും നമ്മൾ ഉപേക്ഷിക്കണം. നാം ഇപ്പോൾ ക്രിസ്തുവിനോട് ഒന്നായിരിക്കുന്നതിനാൽ നമ്മെ വലയം ചെയ്യുന്ന ദൈവത്തിന്റെ മഹത്വമാണ് നമ്മുടെ നിർവ്വഹണത്തിന്റെ ഭാരത്തിന് കാരണം. ദൈവത്തിന്റെ മഹത്വം ഭാരമുള്ളതാണ്,നമ്മുടെ രാജ്യനിയമനംസ്വീകരിക്കാൻ നാം തിരഞ്ഞെടുക്കുമ്പോൾ,അതിന്റെ ഭാരം നമുക്ക് പലപ്പോഴും അനുഭവപ്പെടുമെന്ന് പറയാതെ വയ്യ. അത് പലപ്പോഴും വെല്ലുവിളികളും വിജയങ്ങളുമായി വരുന്നു. ഇതിലൂടെ,യേശു നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്‌ത്വത്തം ചെയ്യുന്നു!
പ്രഖ്യാപനം:എന്റെ ഭാരമുള്ള രാജ്യനിയമനം നിർവഹിയ്ക്കാൻ യേശു എന്നെ സഹായിക്കുന്നു.
ഈ പദ്ധതിയെക്കുറിച്ച്
എല്ലാ ദിവസവും യേശുവിനെ എങ്ങനെ അനുഗമിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ ബൈബിൾ രൂപരേഖ നിങ്ങൾക്ക് വളരെ ആവിശ്യമാണ്. യേശുവിനോട് അതെ എന്ന് പറയുന്നത് തീർച്ചയായും ഒരു ആദ്യപടിയാണ്. എന്നിരുന്നാലും, അതെ എന്ന് ആവർത്തിച്ച് പറയുകയും അവനോടൊപ്പം ചുവടുവെക്കുകയും ചെയ്യുന്ന ഒരു ആജീവനാന്ത യാത്രയാണ് നാം പിന്തുടരേണ്ടത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/