ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം
ചോദ്യങ്ങൾചോദിക്കുന്നത്നല്ലതാണ്
ധ്യാനചിന്തയുടെഉള്ളടക്കം:
മരണത്തെക്കുറിച്ചുംമരിക്കുന്നതിനെക്കുറിച്ചുംപലചോദ്യങ്ങൾനിങ്ങൾക്കുണ്ടാകാം. പ്രിയപ്പെട്ടവർമരിക്കുമ്പോൾഅസ്വസ്ഥത, ദുഃഖം, കോപം, എന്നീവികാരങ്ങൾഉണ്ടാകുന്നതുംചോദ്യങ്ങൾചോദിക്കുന്നതിലുംഒരുതെറ്റുമില്ല.
മാർത്തയുംമറിയയുംദുഖിച്ചു. അവരുടെസഹോദരൻലാസർമരിച്ചുഅടക്കപ്പെട്ടിട്ടുനാല്നാൾകഴിഞ്ഞു. അവന്റെദീനത്തെക്കുറിച്ചുയേശുവിനോടുഅറിയിക്കാൻആളയച്ചിരുന്നു. അവരുടെസഹായത്തിനായിഅവൻവേഗത്തിൽഎത്തുമെന്ന്അവർആശിച്ചു. തീർച്ചയായുംഅവനുഎന്തെങ്കിലുംചെയ്യുവാൻകഴിയുമായിരുന്നു. ദിവസങ്ങൾകഴിഞ്ഞിട്ടുംയേശുവന്നില്ല. ലാസർമരിക്കയുംഅടക്കപ്പെടുകയുംചെയ്തു. അവരുംഅവരുടെസ്നേഹിതരുംദുഃഖാർത്തരായി .
ലാസർമരിച്ചശേഷംയേശുവന്നപ്പോൾമാർത്തയേശുവിനോടുപരിഭവിച്ചു. " കർത്താവേ, നീഇവിടെഉണ്ടായിരുന്നുവെങ്കിൽഎന്റെസഹോദരൻമരിക്കയില്ലായിരുന്നു."
മാർത്തഅവളുടെകോപംപ്രകടമാക്കി. അനേകമനുഷ്യരുംമാർത്തയെപ്പോലെയാണ്. തങ്ങളുടപ്രിയപ്പെട്ടവർമരിക്കുമ്പോൾഅവർക്കുകോപംഉണ്ടാകുന്നു. മാർത്തകോപിച്ചതിൽയേശുവിനുയാതൊരുപ്രയാസവുംഉണ്ടായില്ലഎന്നത്ശ്രദ്ധേയമാണ്. നമ്മുടെപ്രിയപ്പെട്ടവർമരിക്കുമ്പോൾനമുക്ക്കോപമുണ്ടാകുന്നത്സ്വാഭാവികമാണെന്ന്യേശുവിനറിയാം. നമ്മുടെവികാരങ്ങളെദൈവംമനസിലാക്കുന്നു.
കർത്താവേനീഇവിടെഉണ്ടായിരുന്നുവെങ്കിൽഎന്റെ 'അമ്മഇത്രയധികംരോഗിയായിത്തീരുകയില്ലായിരുന്നു. "എങ്കിൽ" "എന്തുകൊണ്ട്"എന്നിങ്ങനെയുള്ളചോദ്യങ്ങൾനിങ്ങൾദൈവത്തോട്ചോദിച്ചിട്ടുണ്ടോ? "ഈഅപകടംഉണ്ടാവുകയില്ലായിരുന്നു", എന്റെപ്രിയപ്പെട്ടആൾഎന്തുകൊണ്ട്മരിച്ചു. എന്റെഭർത്താവുഎന്തുകൊണ്ട്മരിച്ചു? എന്റെഭാര്യഎന്തുകൊണ്ട്മരിച്ചു ? എന്തുകൊണ്ട്ഈദുരന്തംഞങ്ങൾക്ക്ഭവിച്ചു? എന്റെഭർത്താവിനെനേരത്തെആശുപത്രിയിൽഎത്തിച്ചിരുന്നുവെങ്കിൽഅവന്റെജീവൻരക്ഷിക്കാൻആവുമായിരുന്നോ? എന്റെഭാര്യക്ക്അല്പംകൂടിശുശ്രൂഷചെയ്തിരുന്നെകിൽഅവൾഇപ്പോഴുംജീവിച്ചിരിക്കുമായിരുന്നോ?ദൈവംഎന്റെപ്രാർത്ഥനഎന്തുകൊണ്ട്കേട്ടില്ല? ഇതിലൊക്കെയുംദൈവംഎവിടെആയിരുന്നു? ദൈവംഎന്തുകൊണ്ട്മറഞ്ഞിരുന്നു"?
എന്തുകൊണ്ടെന്നചോദ്യംചോദിക്കാം. നിങ്ങളുടെബുദ്ധിയിൽനിരർത്ഥകമാണെങ്കിലും, അത്ചോദിക്കാം. വൈദ്യശാസ്ത്രപരമായകാരണങ്ങൾലഭിച്ചാലും, മരണത്തെവിശദമാക്കുന്നമറ്റുഅറിവ്ലഭിച്ചാലുംഅത്തൃപ്തികരമായിരിക്കയില്ല.
മറിയആകട്ടെ , മാർത്തപ്രതികരിച്ചതിനേക്കാൾവ്യത്യാസമായിട്ടാണ്പ്രതികരിച്ചത്. മറിയവളരെകരയുകയുംദുഃഖിക്കുകയുംചെയ്തു. അവൾക്കുംകോപംഉണ്ടായിരുന്നിരിക്കാം. എന്നാൽമറിയകൂടുതൽദുഃഖിക്കുകയുംവിഷാദമുള്ളവളായിരിക്കുകയുംചെയ്തു. ബൈബിൾപറയുന്നത്മറിയയേശുവിന്റെഅടുക്കൽവന്നുഅവന്റെകാൽക്കൽവീണുകരഞ്ഞുഎന്നാണു. അവൾക്കുഅവളുടെകണ്ണുനീർതടഞ്ഞുനിർത്താനായില്ല. യേശുഅവളോട്കരയേണ്ടഎന്ന്പറഞ്ഞില്ലഎന്നത്ശ്രദ്ധിക്കുക. യേശുനമ്മുടെദുഃഖത്തെഅറിയുന്നു. നമ്മുടെപ്രിയപ്പെട്ടവർമരിക്കുമ്പോൾദുഃഖിക്കുന്നത്സ്വാഭാവികവുംസാധാരണവുമായകാര്യമാണ്.
മരണംപലവികാരങ്ങളെനമ്മിൽഉളവാക്കുന്നു. മരണത്തോട്പലരുംപലവിധത്തിലാണ്പ്രതികരിക്കുന്നത്. തൻ്റെ ദുഃഖിക്കുന്നസ്നേഹിതരോട്യേശുപറയുന്നത് "അതിൽഒരുതെറ്റുമില്ലെന്നാണ് ".ഓരോരുത്തരുംവ്യത്യസ്തമായിപ്രതികരിക്കും. മാർത്തയുടെകോപത്തെയോ, മറിയയുടെസങ്കടത്തെയോ, യേശുകുറ്റപ്പെടുത്തുന്നില്ല. നാംദു:ഖിക്കുമ്പോൾനമ്മെആശ്വസിപ്പിക്കുവാനുംധൈര്യപ്പെടുത്തുവാനുംതാൻസമീപസ്ഥനാണെന്നുനാംഅറിയുവാൻഅവൻആഗ്രഹിക്കുന്നു.
അതുകൊണ്ടുഏകാന്തതയിൽസമയംചിലവഴിക്കുകയുംദൈവത്തോട്ചോദ്യങ്ങൾചോദിക്കുകയുംചെയ്യുക. അവൻസകലവുംമനസിലാക്കുന്നു. "എന്തുകൊണ്ട്" എന്നചോദ്യത്തിന്തൃപ്തികരമായഒരുഉത്തരംലഭിക്കുകയില്ലെന്നുബോധ്യപ്പെടുമ്പോൾഅത്മാറ്റി "ഇനിഎങ്ങനെ" എന്ന്ചോദിക്കുക. ഈനഷ്ടത്തിന്ശേഷംഞാൻമുമ്പോട്ടുഎങ്ങനെപോകണം?
നിങ്ങളുടെസംശയങ്ങളിൽനിങ്ങൾഏകരല്ലഎന്നുംനിങ്ങളുടെവികാരങ്ങളെദൈവത്തോട്പ്രകടമാക്കുവാനുള്ളസ്വാതന്ത്ര്യംനിങ്ങൾക്കുണ്ട്എന്നതുംനിങ്ങളെഅത്ഭുതപ്പെടുത്തും. നിങ്ങളുടെഹൃദയത്തോടൊപ്പംയേശുവിന്റെഹൃദയവുംതകരുന്നുണ്ടെന്നുള്ളത്നിങ്ങൾക്കുആശ്വാസംനൽകും. തന്റെഅടുത്തകരുതൽനിങ്ങൾഅനുഭവിച്ചുഅറിയുമ്പോൾനിങ്ങളുടെകഷ്ടാനുഭവങ്ങളുടെഫലവുംസ്വാധീനവുംദൈവംനിങ്ങൾക്ക്നൽകുവാനിരിക്കുന്നമഹത്തായകാര്യമായിനിങ്ങൾഗ്രഹിക്കും.
ഉദ്ധരണി: നമുക്ക്ഇപ്പോൾഗ്രഹിക്കുവാൻകഴിയാത്തദൈവത്തിന്റെവഴികളിലുംസ്വഭാവങ്ങളിലുംഅർപ്പിക്കുന്നഉറച്ചആശ്രയമാണ്വിശ്വാസം". ഓസ്വാൾഡ്ചേംബേഴ്‌സ് .
പ്രാർത്ഥന: കർത്താവെ,ഞാൻഎന്റെചോദ്യങ്ങളെഅവിടുത്തെമുമ്പിൽചൊരിയുമ്പോൾഅവിടുന്ന്നിരാശ്ശനാകാത്തതിന്നന്ദി. എല്ലാചോദ്യങ്ങൾക്കുംഉത്തരംലഭിക്കാതിരുന്നാലുംഅവിടുന്ന്സകലത്തെയുംനിയന്ത്രിക്കുന്നുഎന്ന്വിശ്വസിക്കുവാൻഎന്നെസഹായിച്ചാലും". ആമേൻ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.
More
ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay