അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍, ദൈവസന്നിധിയില്‍നിന്നു മറുപടി ലഭിക്കുന്നതിനായി ചില സന്ദര്‍ഭങ്ങളില്‍ നാം മുട്ടിപ്പായി പ്രാര്‍ത്ഥിക്കാറുണ്ട്. മുന്‍കാലങ്ങളില്‍ അപ്രകാരം ക്ഷണത്തില്‍ ദൈവം മറുപടി തന്ന സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടും ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ദൈവം ക്ഷണത്തില്‍ മറുപടി നല്‍കുവാനുമുള്ള ഘടകങ്ങളായി കണ്ടുകൊണ്ടുമായിരിക്കും നാം പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കുന്നത്. നമ്മുടെ പ്രതീക്ഷയ്‌ക്കൊത്തവണ്ണം മറുപടി ലഭിക്കാതെ വരുമ്പോള്‍ നിരാശരായി, തുടര്‍ന്ന് തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയാതെ വിശ്വാസവും പ്രത്യാശയും ചോര്‍ന്നുപോകുന്ന അവസ്ഥ നമ്മുടെ ജീവിതങ്ങളില്‍ ഉണ്ടാകാറില്ലേ? സ്വര്‍ഗ്ഗത്തില്‍നിന്നും തീ ഇറക്കുവാന്‍ തന്റെ ദാസനായ ഏലീയാവ് പ്രാര്‍ത്ഥിച്ചപ്പോള്‍ ആ നിമിഷംതന്നെ തീ ഇറക്കിയ സര്‍വ്വശക്തനായ ദൈവം, മണിക്കൂറുകള്‍ കഴിയുന്നതിനുമുമ്പ്, താന്‍ വാഗ്ദത്തം ചെയ്തിരുന്ന മഴയ്ക്കായി, ഏലീയാവ് പ്രാര്‍ത്ഥിച്ചപ്പോള്‍ ആ പ്രാര്‍ത്ഥനയ്ക്ക് ക്ഷണത്തില്‍ മറുപടി നല്‍കുന്നില്ല. ഏലീയാവ് മഴയ്ക്കായി പ്രാര്‍ത്ഥിച്ചശേഷം മഴയുടെ എന്തെങ്കിലും ലക്ഷണങ്ങളുണ്ടോ എന്നു നോക്കുവാന്‍ പറഞ്ഞയച്ച തന്റെ ദാസന്റെ മറുപടി ''ഒന്നും ഇല്ല'' എന്നായിരുന്നു. നിരാശനാകാതെ നിര്‍ബ്ബന്ധത്തോടെ ഏലീയാവ് വീണ്ടും പ്രാര്‍ത്ഥിച്ചശേഷം കടലിനെ ഉറ്റുനോക്കുവാന്‍ ദാസനെ അയയ്ക്കുമ്പോള്‍ വീണ്ടും അവന്‍ മടങ്ങിവരുന്നത് ''ഒന്നും ഇല്ല'' എന്ന മറുപടിയുമായാണ്. ആ മറുപടിയ്ക്കും ഏലീയാവിനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഏഴാം പ്രാവശ്യം പ്രാര്‍ത്ഥിച്ചശേഷം ദാസനെ അയയ്ക്കുമ്പോള്‍ അവന്‍ മടങ്ങിവരുന്നത് മറ്റൊരു മറുപടിയുമായാണ്... ''...ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു.'' ക്ഷണത്തില്‍ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു; വന്മഴ പെയ്തു.
സഹോദരാ! സഹോദരീ! നിന്റെ പ്രാര്‍ത്ഥനയ്ക്കുള്ള മറുപടി വൈകുന്നതുകൊണ്ട് നീ ഇന്ന് നിരാശയിലാണോ മുമ്പോട്ടു പോകുന്നത്? നിന്റെ പ്രാര്‍ത്ഥനയുടെ തീക്ഷ്ണത ചോര്‍ന്നിരിക്കുന്നുവോ? സ്വര്‍ഗ്ഗത്തില്‍നിന്നു തീയിറക്കി തന്റെപ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളിയ ദൈവത്തിന് മഴയെ അയയ്ക്കുവാനും കഴിയുമെന്ന് വിശ്വസിച്ച ഏലീയാവിനെപ്പോലെ നിനക്കും വിശ്വസിക്കുവാന്‍ കഴിയുമോ? എങ്കില്‍ മറുപടി ലഭിക്കുവോളം മടുത്തുപോകാതെ പ്രാര്‍ത്ഥിച്ച ഏലീയാവ് നിന്റെ മാതൃകയാകട്ടെ.
നാളുകളേറെയായാലും ദൈവം മൗനമായാലും
തന്‍ജനത്തിന്‍ പ്രാര്‍ത്ഥനയ്ക്കുത്തരമരുളും
മനസ്സലിവുള്ള ദൈവം പ്രാര്‍ത്ഥന കേട്ടിട്ടും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com