ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസത്തിൽ 5 ദിവസം

  

ദിനം-5  

മക്കളെ ചൊല്ലി കരവിന്‍

താക്കോല്‍ വാക്യം

വീഥികളുടെ തലെക്കെലൊക്കെയും വിശപ്പു കൊണ്ട് തളര്‍ന്നുകിടക്കുന്ന നിന്‍റെ കുഞ്ഞുങ്ങളുടെ ജീവ രക്ഷെക്കായി അവങ്കലേക്ക്‌ കൈ മലര്‍ത്തുക (Lamentations 2:19 b)

യേശു അവരെ നോക്കി...നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍.(ലൂക്കോസ്23:28)

ആമുഖം

ഒരു കുടുംബത്തിന്‍റെയും ദേശത്തിന്‍റെയും പ്രഥമ പരിഗണന തങ്ങളുടെ മക്കള്‍/യൌവ്വനക്കാരുടെ അഭ്യുന്നതി ആയിരിക്കണം. കാരണം അവരാണല്ലോ നാളെ കുടുംബവും ദേശവുമൊക്കെ നേരാംവണ്ണം നടത്തിക്കൊണ്ട് പോകേണ്ടത്. മാതാപിതാക്കളുടെ ദുര്‍നടത്ത പോലെ തന്നെ ഭരണാധികാരികളുടെ ദുര്‍ഭരണവും യൌവ്വനക്കാരെയും കുഞ്ഞുങ്ങളെയും നാശത്തിലേക്ക് നയിക്കും. ദൈവക്രോധം വന്നു ഭവിക്കുമ്പോള്‍ ഏറ്റവും കഷ്ടം അനുഭവിക്കുന്നത് കുഞ്ഞുങ്ങള്‍ ആയിരിക്കും- സ്വയം ചെയ്യാത്ത തെറ്റിന്‍റെ ശിക്ഷ.

ദൈവത്തെയും ദൈവവഴികളെയും ഉപേക്ഷിച്ച് സ്വയം ദൈവക്രോധം ക്ഷണിച്ചുവരുത്തി വിജനമായി തീര്‍ന്ന യെരുശലേം നഗരത്തിനോട് പ്രവാചകന്‍ നല്‍കുന്ന ആഹ്വാനമാണ് ആദ്യ വേദഭാഗം. യെഹൂദയിലെ അവസാനത്തെ മൂന്ന് രാജാക്കന്മാരും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു (2ദിന.36). ബി.സി.586-ല്‍ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍  യെരുശലേമിലെത്തി യൌവ്വനക്കാരെ കൊന്ന് ദേവാലയം നശിപ്പിച്ച്, ദേശം കൊള്ളയടിച്ച്, ശേഷിച്ചവരെ ബാബേലിലേക്കു അടിമകളായി കൊണ്ടുപോയി.ഒരിക്കല്‍ ജാതികളില്‍ മഹതിയായിരുന്ന സിയോന്‍ പുത്രി (യെരുശലേം നഗരം) ഇന്ന് വിധവയായി. ദേശത്തിന്‍റെയും കുഞ്ഞുങ്ങളുടെയും വിടുതലിന് ദൈവത്തിങ്കലേക്ക്‌ കൈ മലര്‍ത്തുക മാത്രമാണ് ഇനിയുള്ള ഏക മാര്‍ഗ്ഗം.

ക്രൂശീകരണത്തിനായി കൊണ്ടുപോകുന്ന തന്നെ പിന്തുടര്‍ന്നവരോട്  യേശു പറഞ്ഞതാണ്‌ രണ്ടാമത്തെ വേദഭാഗം. അത് ചില വര്‍ഷങ്ങള്‍ക്കുശേഷം എ.ഡി. 70-ല്‍ യെരുശലേമില്‍ സംഭവിക്കാന്‍ പോകുന്ന വലിയ ദുരന്തത്തെ പറ്റിയുള്ള മുന്നറിയിപ്പാവാം. അല്ലായെങ്കില്‍ എക്കാലത്തേക്കുമുള്ള ഒരു ഉപദേശമാവാം.

തുടര്‍വായനക്കും ധ്യാനത്തിനും

(വിലാപ.2:11-19; ലൂക്കോസ് 23:27-30)

യെരുശലേമിന്‍റെ നാശത്തിനും പ്രവാസത്തിനും മുഖ്യ കാരണക്കാര്‍ ആര്? അവര്‍ എന്ത് ചെയ്തില്ല?

ഇപ്പോഴും തുടര്‍ന്നും ദേശത്ത് സംഭവിക്കാവുന്ന വിപത്തില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെയും യൌവ്വനക്കാരെയും സംരക്ഷിക്കാന്‍ നാം എന്ത് ചെയ്യണം ?

പ്രാര്‍ത്ഥനാ മുറിയിലേക്ക്

(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക്‌ വേണ്ടി മാറ്റി വെക്കുക)

നമ്മുടെ മക്കള്‍ക്ക്‌ വേണ്ടിയും ദേശത്തിലെ കുഞ്ഞുങ്ങള്‍ക്കും യൌവ്വനക്കാര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുക. വെറും പ്രാര്‍ത്ഥനയല്ല, ഹൃദയം തകര്‍ന്ന്, കണ്ണീരോടെ രാത്രിയുടെ യാമങ്ങളില്‍ ദേശത്ത് വരാന്‍പോകുന്ന എല്ലാ ന്യായവിധിയില്‍ നിന്നും അവര്‍ രക്ഷ പ്രാപിക്കാന്‍- ഒപ്പം വക്രതയും മ്ലേച്ഛതയുമുള്ള ഈ തലമുറയില്‍ നിന്നും ദൈവഹിതം തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടുവാന്‍.

അതാണ് നമ്മുടെ മക്കള്‍ക്കും യുവതലമുറക്കും നല്‍കുവാന്‍ ഏറ്റവും അനുയോജ്യമായ സമ്പാദ്യം.

പ്രതികരണം

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion