ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻഉദാഹരണം

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസത്തിൽ 2 ദിവസം

  

ദിനം-2  

ദര്‍ശനം പ്രാപിക്കുക

താക്കോല്‍ വാക്യം

...അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരില്‍ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും... നമുക്ക് വേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങള്‍ അറിയേണ്ടതിനും പ്രാര്‍ത്ഥിക്കുന്നു. (എഫെ.1:18, 19).

ആമുഖം

റോമന്‍ സൈന്യാധിപനായിരുന്ന ജൂലിയസ്‌ സീസറിനെ തന്‍റെ ശത്രുക്കള്‍ ചതിച്ച് കൊന്നതിന് ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ സമീപം നിന്ന് മാര്‍ക്ക്‌ ആന്‍റണി നടത്തിയ ആവേശഭരിതമായ ഒരു പ്രസംഗമുണ്ട്. അതില്‍ സീസറിന്‍റെ വില്‍പത്രത്തിലൂടെ ഓരോ റോമന്‍ പൌരനും തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന അവകാശം ഇന്നതെന്ന് മനസ്സിലാക്കി ആയുധമേന്തി കൊലപാതകികളെ പിന്തുടരുന്ന ഒരു ജനക്കൂട്ടത്തിനെയാണ് നാം കാണുന്നത്. ഇദ്ദേഹത്തിന്‍റെ അനന്തര തലമുറക്കാരനായ ഔഗുസ്തോസ് കൈസരുടെ ഭരണ കാലത്താണ് യേശുവിന്‍റെ ജനനം എന്നത് പിന്നീടുള്ള ചരിത്ര സത്യം.

ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരുവന്‍ ആദ്യം തിരിച്ചറിയേണ്ടിയ ചില കാര്യങ്ങളാണ്‌- തന്നെ ആരാണ് വിളിച്ചത്, എന്തിനുവേണ്ടി, വിളിച്ചവന്‍ നമ്മെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ശക്തനാണോ തുടങ്ങിയവ. മിക്ക നാടുകളിലും നടത്തപ്പെടുന്ന കൂട്ടയോട്ടത്തില്‍ പലരും പങ്ക് ചേരാറുണ്ട്. പക്ഷേ മാര്‍ഗമദ്ധ്യേ തളര്‍ന്ന് വീഴുന്നവരെ ലക്ഷ്യത്തില്‍ എത്തിക്കാനുള്ള ശക്തിയോ കഴിവോ സംഘാടകര്‍ക്ക് ഉണ്ടോ? 

ദൈവത്തിന്‍റെ വാഗ്ദത്തമായ കാണിപ്പാനിരിക്കുന്ന ദേശവും ലഭിപ്പാനുള്ള അനുഗ്രഹവും ആശിച്ച് അബ്രഹാം  തന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ട് വിശ്വാസത്തിന്‍റെ ആദ്യ ചുവട് വെച്ചു (ഉല്പത്തി 12:1-3). കൂടാതെ താന്‍ കൂടാരങ്ങളില്‍ പാര്‍ത്തു കൊണ്ട് ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു (എബ്രായര്‍ 11:10). മിസ്രയീമിലെ അടിമത്വത്തില്‍ നിന്നും പാലും തേനും ഒഴുകുന്ന കനാനിലേക്ക് ആയിരുന്നു, യിസ്രായേല്‍ ഇറങ്ങിത്തിരിച്ചത്.

കനാന്‍ യിസ്രായേലിന്‍റെ അവകാശമായിരുന്നെങ്കില്‍ ഈ ഭൂമിയിലെ ദൈവസഭയെ ദൈവം തന്‍റെ മഹത്തായ അവകാശമായി, സമ്പത്തായി, കരുതുന്നു. അതിനായി ദൈവം വില നല്‍കിയത് സ്വന്ത പുത്രന്‍റെ ജീവനാണ്. ദൈവം ഇത്രയും വില മതിക്കുന്ന ദൈവിക കുടുബത്തിന്‍റെ, ദൈവസഭയുടെ, ഭാഗമായി തീരാനുള്ള വിളി പോരെ ഇറങ്ങിത്തിരിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം ?

തുടര്‍വായനക്കും ധ്യാനത്തിനും

(എഫെ.1:3-20 )

ഏതെല്ലാം ആത്മിക അനുഗ്രഹങ്ങളാണ് ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത് ?

നമുക്ക് ലഭിക്കാന്‍ പോകുന്ന അവകാശത്തിന്‍റെ മുന്നോടിയായി എന്താണ് നമുക്ക് നല്‍കിയിരിക്കുന്നത് ?

പ്രാര്‍ത്ഥനാ മുറിയിലേക്ക്

 (അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക്‌ വേണ്ടി മാറ്റി വെക്കുക)

നമ്മുടെ ജിവിതയാത്രയില്‍ മാതാപിതാക്കളില്‍ നിന്ന് ലഭിച്ചതോ നാം നേടിയതോ ആയ ഏതെല്ലാം നന്മകളാണ് ശാശ്വതമായി നമ്മോടൊപ്പം ഉണ്ടാവുക ? മറിച്ച് ക്രിസ്തുവിലൂടെ നമുക്ക് ലഭിക്കാന്‍ പോകുന്ന അവകാശം എന്തെല്ലാമെന്ന് കുറിച്ച് അതിനായി സ്തോത്രം ചെയ്തു പ്രാര്‍ത്ഥനയില്‍ ജാഗരിക്കുക.

പ്രതികരണം

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion