പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
"മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത്"
ആവർത്തനപുസ്തകം 25:4 ൽ മോശയുടെ ന്യായപ്രമാണത്തിൽ ഇങ്ങനെ പറയുന്നുണ്ട്. പലസ്ഥലങ്ങളിലായി കൊയ്തെടുക്കുന്ന ധാന്യക്കറ്റകൾ കളത്തിൽ ഇട്ടു കാളകളെകൊണ്ട് ചവിട്ടിച്ചാണ് ധാന്യം വേർതിരിച്ചിരുന്നത്. അങ്ങനെ മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുതെന്നു വായിക്കുന്നു. പണിചെയ്യുന്ന സമയത്തു ഒന്നും തിന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും മെതിക്കുമ്പോൾ കാള അല്പം ഭക്ഷണം കഴിച്ചുകൊള്ളുവാൻ ന്യായപ്രമാണം അനുവദിക്കുന്നു. അങ്ങനെയെങ്കിൽ ഒരു മൃഗത്തെക്കുറിച്ചു ദൈവത്തിനു ഇത്ര വിചാരം ഉണ്ടെങ്കിൽ സുവിശേഷവേല ചെയ്യുന്ന തന്റെ ശുശ്രുഷകന്മാരെക്കുറിച്ചു കർത്താവ് എത്ര അധികം വിചാരിക്കും. അവരുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കുവാൻ കർത്താവ് വിശ്വസ്തനാണ്. അതിൽ സഭയ്ക്കു വലിയ പങ്കുണ്ടെന്നാണ് പൗലോസ് പറയുന്നത്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com