പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 3 ദിവസം

"സ്വന്ത കൈകൊണ്ട് വേല ചെയ്യുന്നതിൽ അഭിമാനിക്കണം"

ക്രിസ്തുവിന്റെ മടങ്ങിവരവ് വേഗം സംഭവിക്കും എന്ന ചിന്തയിൽ തെസ്സലോനിക്യയിലെ വിശ്വാസികളിൽ പലരും വേല ചെയ്യാതെ അലസന്മാരായി ജീവിച്ചു. കർത്താവ് പെട്ടെന്ന് വരികയാണെങ്കിൽ പിന്നെ വേല ചെയ്തു പണം സമ്പാദിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നു അവർ ചിന്തിച്ചിട്ടുണ്ടാകും. അതിനെതിരെയാണ് പൗലോസ് ശബ്ദമുയർത്തിയത്. കർത്താവ് ഉടൻ വന്നാലും ഇല്ലെങ്കിലും ഏതെങ്കിലും ഒരു കൈത്തൊഴിൽ ചെയ്യുന്നത് അഭിമാനമാണെന്നാണ് അപ്പോസ്തലൻ പറയുന്നത്. അതിനു പൗലോസ് അവർക്ക് മാതൃക കാണിച്ചുകൊടുത്തു (2:9). പരസഹായം കൂടാതെ  ജീവിക്കണമെങ്കിൽ ജോലി ചെയ്തു ജീവിക്കണം. അതിൽ അഭിമാനിക്കുകയും വേണം.

തിരുവെഴുത്ത്

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com