പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
മാതൃകാപുരുഷനായ ബർന്നബാസ്
ലേവ്യനായിരുന്ന ബർന്നബാസ് ഒരു മാതൃകാപുരുഷനായിരുന്നു. തനിക്കുള്ളതെല്ലാം കർത്താവിനുവേണ്ടി ചിലവാക്കുവാൻ മനസ്സുള്ളവനായിരുന്നു (2 കൊരി.9:6,7). അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവനായിരുന്നു (അപ്പൊ.9:26,27). ശൗൽ മാനസാന്തരപ്പെട്ടു യരൂശലേമിലെ വിശ്വാസികളോട് ചേരുവാൻ ആഗ്രഹിച്ചപ്പോൾ അവന്റെ മുൻസ്വാഭാവം അറിയാവുന്നവർ വിമുഖത കാണിച്ചു. എന്നാൽ ബർന്നബാസ് അവനെ അപ്പോസ്തലന്മാരുടെ അടുക്കൽ കൊണ്ടുപോയി അവനെക്കുറിച്ചു നല്ല സാക്ഷ്യം പറയുകയും തത്ഫലമായി അവർ ശൗലിനെ അംഗീകരിച്ചു. കർത്താവിനുവേണ്ടി ഫലം കായ്ക്കുവാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച ബർന്നബാസ് നമുക്കും ഒരു മാതൃകയാണ്. കർത്താവിൽ പ്രയോജനപ്പെടുമെന്നു ഉത്തമബോധ്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ബർന്നബാസുമാർ ഇന്നും എഴുന്നേൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com