പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
"യഹോവയുടെ ഭാരം എന്ത്"
ദൈവത്തിന്റെ അരുളപ്പാടുകൾ ഒരു യഥാർത്ഥ പ്രവാചകനെ സംബന്ധിച്ചിടത്തോളം ആത്മാവിൽ ഒരു ഭാരം തന്നെയാണ്. എന്നാൽ ഇതു മനസ്സിലാക്കിയ കള്ളപ്രവാചകന്മാർ പരിഹസിച്ചുകൊണ്ടു ചോദിക്കുന്നു: "യഹോവയുടെ ഭാരം എന്ത്". യാഥാർത്ഥ പ്രവാചകന്മാർക്ക് ദൈവത്തിൽ നിന്നും ലഭിച്ച ദർശനം മറ്റു ചിലർക്കു ഭാരമായി മാറി. കള്ളപ്രവാചകന്മാർ തന്നെയാണ് യഹോവയുടെ ഭാരം എന്നു മറുപടി നൽകുവാൻ യിരെമ്യാവിനോട് ദൈവം ആവശ്യപ്പെട്ടു. ദൈവാലോചന എന്തെന്ന് ചോദിക്കേണ്ട സ്ഥാനത്താണ് പരിഹാസരൂപേണ യഹോവയുടെ ഭാരം എന്തെന്ന് അവർ ചോദിച്ചത്. പരിഹാസികൾ ഇന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ദൈവലോചന അവർക്ക് വിഷയമേയല്ല. ജീവിതത്തെ സ്പർശിക്കുന്ന ആലോചനകൾ അവരെ അസ്വസ്ഥരാക്കുന്നു. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹസിക്കുന്നതിനു പകരം ഏറ്റുപറയുന്നതല്ലേ നല്ലത്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com