പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 8 ദിവസം

ആലയത്തിലെ മ്ലേച്ഛതകൾ

യഹൂദാ മൂപ്പന്മാർക്കൊപ്പം യെഹെസ്‌കേൽ ബാബേലിൽ ഇരിക്കുമ്പോൾ, യരൂശലേം ദേവാലയത്തിൽ നടക്കുന്ന മ്ലേച്ഛ കാര്യങ്ങളെക്കുറിച്ച് പ്രവാചകന് ദിവ്യദർശനം ഉണ്ടായി. ദൈവാരാധന മാറ്റിവച്ചു ജനം വിഗ്രഹാരാധനയിലേക്കു തിരിഞ്ഞതായി കാണാം.

അവർ ചെയ്ത തെറ്റുകൾ

1. യാഗപീഠത്തിന്റെ പ്രവേശനകവാടത്തിൽ ഒരു ബിംബം പ്രതിഷ്ഠിച്ചു (വാ.5).

2. ദേവാലയത്തിന്റെ ചുവരുകളിൽ വിവിധയിനം മൃഗങ്ങളുടെയും ഇഴജാതികളുടെയും ചിത്രങ്ങൾ വരച്ചു ധൂപം അർപ്പിച്ചു (വാ.7-12).

3. അസന്മാർഗ്ഗിക നിലയിൽ തമ്മൂസിനെ സേവിക്കുന്ന ഒരുകൂട്ടം സ്ത്രീകൾ (വാ.14).

4. സൂര്യനെ ആരാധിക്കുന്ന കുറേപ്പേർ (വാ.16).

ഇങ്ങനെ ദേവാലയവും പരിസരവും മ്ലേച്ഛതയുടെ കേളീരംഗമായിമാറി. ആ ദേവാലയത്തെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചത് ന്യായമാണെന്ന് പ്രവാചകന് ബോധ്യമായി.

പ്രിയരെ, ഇന്നും സത്യാരാധന ഉയരേണ്ടിടത്തു അശുദ്ധമായ പലതും നടക്കുന്നു. ഇതു പാടില്ല. വിശുദ്ധനായ ദൈവത്തെ വിശുദ്ധിയോടെ ആരാധിക്കുന്നതിൽ ഉൽസുകരാകുകയത്രെ വേണ്ടത്.


തിരുവെഴുത്ത്

ദിവസം 7ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com