പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 13 ദിവസം

വേലക്കാരുടെ കൂലി പിടിച്ചുവയ്ക്കരുത്

ന്യായവിധി ദിവസത്തിൽ മൂകസാക്ഷികളാകുന്ന വെള്ളിയും പൊന്നും ഉൾപ്പടെ പല അചേതന വസ്തുക്കളെക്കുറിച്ചും ബൈബിളിൽ കാണാം (ഹബക്കൂക്ക് 2:11; ലൂക്കോസ് 19:40). ഈ വാക്യങ്ങളിൽ കല്ലുകളും മറ്റും ആർക്കുകയും നിലവിളിക്കുകയും ചെയ്യുന്നതായി കാണുന്നു. അതുപോലെ തന്നെ ഒന്നാണ് ഒരു കൂലിക്കാരന് ലഭിക്കേണ്ട കൂലി അന്യായമായി പിടിച്ചുവയ്ക്കുന്നത്. "അതു നിങ്ങളുടെ അടുക്കൽ നിന്നും നിലവിളിക്കുന്നു" എന്നല്ലോ നാം വായിക്കുന്നത് (ലേവ്യ.19:13 ചേർത്തു വായിക്കാം).നിലം ഉഴുതു വേല ചെയ്തവർ നിലവിളിക്കുമ്പോൾ നീതിയുള്ള ന്യായധിപതി കേൾക്കാതിരിക്കില്ല. അന്യായം കാണിക്കുന്നവർക്കെല്ലാമുള്ള പ്രതിഫലം അവിടുത്തെ പക്കലുണ്ട്. പ്രിയരെ, ദൈവസന്നിധിയിൽ നമുക്ക് വിശ്വസ്തരായിരിക്കാം. ന്യായമായത് നൽകുന്ന കർത്താവിൽ നമ്മെ ഭരമേൽപ്പിക്കാം. മനുഷ്യൻ അനീതി കാണിക്കുമ്പോഴും ദൈവം എന്നും നീതിമാൻ തന്നെ.

തിരുവെഴുത്ത്

ദിവസം 12ദിവസം 14

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com