പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ
ഉരിഞ്ഞുകളയേണ്ടവ എന്തെല്ലാം
ഒരു വിശ്വാസി തന്റെ ദൈനംദിന ജീവിതത്തിൽ ഉപേക്ഷിക്കേണ്ടവ അഥവാ ഉരിഞ്ഞുകളയേണ്ടവ എന്തെല്ലാം എന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ട്. പഴയ മനുഷ്യന്റെ സ്വഭാവമായ കോപം, ക്രോധം, ഈർഷ്യ, ദൂഷണം, ദുർഭാഷണം, ഭോഷ്ക് എന്നിവ ഉപേക്ഷിച്ചിട്ടു പുതുമനുഷ്യനെ ധരിക്കേണം. ഉപേക്ഷിക്കേണ്ട മറ്റു ചില വസ്തുതകൾ കൂടിയുണ്ട്.
1. ഇരുട്ടിന്റെ നിഷ്ഫലപ്രവർത്തികൾ (റോമർ 13:12)
2. പഴയ മനുഷ്യൻ (എഫെസ്യർ 4:22)
3. സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും (എബ്രായർ 12:1)
4. എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും (യാക്കോബ് 1:21)
5. ദുഷ്ടത, ചതി, വ്യാജഭാവം, അസൂയ, നുണ (1 പത്രോസ് 2:1)
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com