പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 19 ദിവസം

പരിഹാസികളായ ബാലന്മാർ

തന്നെ പരിഹസിച്ച ബാലന്മാരെ ഏലീശാ ശപിച്ചപ്പോൾ,കാട്ടിൽ നിന്നും രണ്ടു പെൺ കരടികൾ ഇറങ്ങിവന്നു അവരിൽ 42 പേരെ കീറിക്കളഞ്ഞതായി വായിക്കുന്നു. "മൊട്ടത്തലയാ കയറിവാ" എന്നായിരുന്നു അവരുടെ പരിഹാസം. മറ്റുഭാഷാന്തരങ്ങളിൽ "മൊട്ടത്തലയാ കയറിപ്പോ" എന്നാണ്. അതായത്, ഏലിയാവു സ്വർഗത്തിലേക്ക് കയറിപ്പോയതുപോലെ നീയും അങ്ങോട്ടു തന്നെ പൊയ്‌ക്കൊൾക, ഞങ്ങൾക്ക് നിന്നെക്കൊണ്ടു ആവശ്യമില്ല' എന്നുതന്നെയായിരുന്നു ആ ധിക്കാരികളായ ബാലന്മാരുടെ പ്രതികരണം. വിഗ്രഹാരാധികളായ അവരുടെ മാതാപിതാക്കൾ മറ്റുള്ളവരെ അവജ്ഞയോടെ അഭിസംബോധന ചെയ്യുന്നത് ഈ ബാലന്മാർ കേട്ടിട്ടുണ്ടാകും. സ്വന്തം മാതാപിതാക്കളുടെ കാലടികൾ മക്കളും പിന്തുടർന്നു എന്നേയുള്ളു. പ്രിയരെ, തലമുറകളെ ദൈവവഴിയിൽ അഭ്യസിപ്പിക്കാത്ത എത്രയോ മാതാപിതാക്കൾ ഇന്ന് ദുഃഖിക്കുന്നുണ്ട്. പിതാക്കന്മാർ ദൈവവഴി വിട്ടുപോകുകയോ ദൈവഭക്തന്മാരെ ബഹുമാനിക്കാതിരിക്കുകയോ ചെയ്താൽ അതു ശ്രദ്ധിക്കുന്ന മക്കൾ നമുക്ക് ചുറ്റും ഉണ്ടെന്നു ഓർക്കുക. നല്ലതു വിതച്ചാൽ നല്ലതു കൊയ്യാനാകും എന്നു മറക്കാതിരിക്കട്ടെ.




തിരുവെഴുത്ത്

ദിവസം 18ദിവസം 20

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com