പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 21 ദിവസം

ദൈവത്തിന്റെ ആലയം കള്ളന്മാരുടെ ഗുഹയല്ല

യിസ്രായേൽ ജനത്തിന്റെ നിരുത്തരവാദിത്വം മൂലം ദൈവത്തിന്റെ ആലയം കള്ളന്മാരുടെ ഗുഹയായിമാറി. ഇതു ദൈവം തന്നെയാണ് പറഞ്ഞിരിക്കുന്നത്. ദൈവം വസിക്കുന്ന ആലയം ദൈവം നശിപ്പിക്കയില്ല എന്നവർ ചിന്തിച്ചുകാണും. പക്ഷെ, 'കള്ളന്മാരുടെ ഗുഹയായിത്തീർന്ന' ആലയം നശിപ്പിക്കുക തന്നെ ചെയ്യുമെന്നു ദൈവം അരുളിച്ചെയ്തു. യിരെമ്യാവിന്റെ കാലത്തുതന്നെ ഈ പ്രവചനം നിറവേറി. പിന്നീട് പുതുക്കിപ്പണിത ദേവാലയത്തിന്റെ പിൽക്കാല കാഴ്ചയാണ് പുതിയനിയമത്തിൽ നാം കാണുന്ന യേശുവിന്റെ ദേവാലയ ശുദ്ധീകരണം. വ്യാപാരികളെ പുറത്താക്കിക്കൊണ്ടു യേശു ചോദിച്ചു, ദൈവത്തിന്റെ ആലയത്തെ നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു (മർക്കോസ് 11:17). പ്രിയരെ, ദൈവത്തിനായി വേർതിരിക്കപ്പെട്ട വിശുദ്ധസ്ഥലം പാപജീവിതം നയിക്കുന്നവരുടെ സങ്കേതമാകാൻ പാടില്ല. എന്നാൽ ദൈവത്തെ അനുസരിക്കുന്നവർക്കു അവിടെ സുരക്ഷിതത്വവുമുണ്ട്.

തിരുവെഴുത്ത്

ദിവസം 20ദിവസം 22

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com