പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
വെള്ളത്തിൽ എറിയുന്ന അപ്പം തിരിച്ചുവരുമോ?
അപ്പത്തെ വെള്ളത്തിലേക്ക് എറിയുക കുറേനാൾ കഴിയുമ്പോൾ അതു തിരികെ കിട്ടും എന്നു പറയുന്നത് വിരോധാഭാസമാണ്. കാരണം, വെള്ളത്തിൽ എറിഞ്ഞുകളഞ്ഞത് നശിച്ചുപോകും എന്നു എല്ലാവർക്കും അറിയാം. പിന്നെ എങ്ങനെ തിരികെ കിട്ടും? ജ്ഞാനിയായ ശലോമോൻ സൂചിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്.
നെൽവിത്തുകൾ വിതയ്ക്കുന്നത് ഉഴുതിട്ടിരിക്കുന്ന പാടശേഖരമുള്ള വെള്ളത്തിന്മീതെയാണല്ലോ.മൂന്നു നാലു മാസം കഴിയുമ്പോൾ അതു വീണ്ടും കൊയ്തു ധാന്യം ശേഖരിക്കും. ഇവിടെ അപ്പം എന്നത് അപ്പം ഉത്പാദിപ്പിക്കുന്ന ധാന്യം ആണെന്ന് ന്യായമായും ചിന്തിക്കാം. അങ്ങനെ വെള്ളത്തിൽ എറിയുന്ന ധാന്യം തീർച്ചയായും കൊയ്തെടുക്കാനാകും. "വെള്ളത്തിനരികെ വിതയ്ക്കുന്നവരെ നിങ്ങൾക്ക് ഭാഗ്യം" എന്നു യെശ.32:20ൽ വായിക്കുന്നു. പ്രിയരെ, നിങ്ങളുടെ അധ്വാനം ഒന്നും നിഷ്ഫലമാകയില്ല.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com