പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 27 ദിവസം

ഒരു ഊണിനു വേണ്ടി വിലപ്പെട്ടത് നഷ്ടമാക്കരുത്

ദൈവീക ശിക്ഷണത്തിനു വിധേയരായില്ലെങ്കിൽ അഭക്തരായി മാറാം. ഏശാവ് തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന് വിറ്റതിലൂടെ അവന്റെ അഭക്തി വെളിപ്പെട്ടുവന്നു. ജ്യേഷ്ഠാവകാശത്തിൽ പിതാവിന്റെ സ്വത്തിന്റെ ഇരട്ടി ഓഹരിയും കുടുംബ പൗരോഹിത്യ പദവിയും ഭരണാവകാശവും ഉൾപ്പെട്ടിരുന്നു. താത്ക്കാലിക നേട്ടത്തിനായി നിത്യമായ അനുഗ്രഹങ്ങൾ നഷ്ടമാക്കരുത് എന്ന മുന്നറിയിപ്പ് മറക്കാതിരിക്കുക.



തിരുവെഴുത്ത്

ദിവസം 26ദിവസം 28

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com