പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
നാം ഒരു വീട്ടിൽ ചെല്ലുമ്പോൾ...
നാം ഒരു വീട്ടിൽ ചെല്ലുമ്പോൾ അതിനു വന്ദനം പറയുക സ്വാഭാവികം. യഹൂദന്മാർ 'ശാലോം' എന്നു പറയാറുണ്ട്. സമാധാനം ആശംസിക്കുമ്പോൾ അതു സ്വീകരിക്കാൻ ഒരാൾ ഉണ്ടെങ്കിൽ സമാധാനം അവനിൽ വന്നുചേരും. നിരസിക്കുകയാണെങ്കിൽ അതു അവനിലേക്ക് തന്നെ തിരിച്ചു പോരും. സങ്കീ. 35:13ൽ ഒരുവന്റെ പ്രാർത്ഥന അവനിലേക്ക് മടങ്ങിവരുന്ന സന്ദർഭം കാണാം. ദൂഷണങ്ങളോ ദുരാരോപണങ്ങളോ ചെയ്താലും അങ്ങനെ തന്നെ സംഭവിക്കും എന്നു പലരും ഓർക്കാറില്ല. സമാധാന പുത്രൻ എന്നാൽ തിരിച്ചു സമാധാനം ആശംസിക്കുന്നവൻ എന്നു വ്യക്തം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com