പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
ക്ഷുദ്രം ചെയ്തു മയക്കുന്നവർ
കർത്താവ് പൂർത്തീകരിച്ച രക്ഷണ്യവേലയോട് ആരും ഇനി ഒന്നും കൂട്ടേണ്ടതില്ല. ഗലാത്യർ ന്യായപ്രമാണത്തിന്റെ ചില പ്രവർത്തികൾ കൂട്ടുവാൻ ശ്രമിച്ചു. അതിനു അവർ വഴങ്ങുന്നത് കണ്ടപ്പോഴാണ് പൗലോസ് ആശ്ചര്യത്തോടെ ചോദിച്ചത്; നിങ്ങളെ ക്ഷുദ്രം ചെയ്തു മയക്കിയത് അർ? ക്ഷുദ്രപ്രവർത്തികൾ പഴയനിയമത്തിലും പുതിയ നിയമത്തിലും വിലക്കിയിട്ടുണ്ട് (ആവ.18:10,11; വെളി.22:15). ഒരു യഥാർത്ഥ ദൈവപൈതലിനെ ഒരു ക്ഷുദ്രപ്രയോഗത്താലും മയക്കുവാൻ കഴിയില്ല. എങ്കിലും അതിൽ വിശ്വസിക്കുന്നവരും മുതലെടുക്കുന്നവരും ഇന്നും നിരവധിയാണ്. ഇവയിൽ നിന്നും ഒഴിഞ്ഞിരിക്കുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com