പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ
![പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20291%2F1280x720.jpg&w=3840&q=75)
ദൈവസന്നിധിയിൽ ഉണ്ട് ഒരു സ്മരണ പുസ്തകം
ദൈവത്തെ ആത്മാർഥമായി സേവിച്ചതുകൊണ്ടു ഒരു പ്രയോജനവുമില്ല എന്നു യഹൂദാജനം പരാതി പറഞ്ഞപ്പോൾ അതിനു മറുപടിയായി നീതിമാന്മാർക്കു ഉടൻ പ്രതിഫലം ലഭിക്കുമെന്ന് ദൈവം പറഞ്ഞില്ല. പക്ഷെ ദൈവഭക്തന്മാരുടെ സംസാരം ദൈവം ശ്രദ്ധിക്കുന്നുണ്ട്. അവർക്കുവേണ്ടി ഒരു സ്മരണപുസ്തകം ദൈവം സൂക്ഷിക്കുന്നുണ്ട്. അതിൽ ദൈവത്തെ ഭയപ്പെടുന്നവരുടെ പേരുകൾ കുറിച്ചുവച്ചിട്ടുണ്ട്. ഒരുനാൾ അവിടുന്നു പ്രത്യക്ഷനാകുമ്പോൾ ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം മനസിലാകും. സ്മരണ പുസ്തകം ഏതുവിധത്തിലുള്ളതാണെന്നു നമുക്കറിയില്ല എങ്കിലും എല്ലാം അതിലുണ്ട്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20291%2F1280x720.jpg&w=3840&q=75)
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com