പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
ഓരോ ശുശ്രൂഷയ്ക്കും ഉണ്ട് ഗൗരവഭാവം
എല്ലാവരും അംഗീകരിച്ചാലും ഇല്ലെങ്കിലും പൂർണഗൗരവത്തോടെ ചെയ്യേണ്ട പലതരം ശുശ്രുഷകളുണ്ട്. അതിൽ മൂന്നെണ്ണം തീത്തോസിന്റെ ലേഖനത്തിൽ വായിക്കുന്നു. ദൈവവചന പ്രഘോഷണം, പ്രബോധനം, ശാസന എന്നിവയാണവ. വചന പ്രഘോഷണം ലാഘവബുദ്ധിയോടെ ചെയ്യേണ്ട ഒന്നല്ല. ജീവിതത്തിൽ പരാജിതരും പാപികളുമായവർക്കു ആശ നല്കുന്നതാകട്ടെ പ്രബോധനം. ശാസനയിലൂടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അതു ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകണം. പാപബോധം വന്നാൽ നിശ്ചയമായും അതു ചെയ്തിരിക്കണം. പ്രിയരെ, പലപ്പോഴും പൂർണഗൗരവത്തോടെ വചനം പ്രസംഗിക്കുന്നവരുടെ പ്രഭാഷണം തള്ളിക്കളയുന്നവരുണ്ട്; പ്രബോധനം സ്വീകരിക്കാത്തവരുണ്ട്; ശാസിച്ചാൽ അതു കാര്യമാക്കാത്തവരുണ്ട്. ഇവിടെയാണ് മാനസാന്തരം ആവശ്യമായിരിക്കുന്നത്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com