പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
ആലയത്തിൽ ദൈവതേജസ്സ് നിറയണം
ശലോമോന്റെ കാലത്തു ദേവാലയം പണിതുകഴിഞ്ഞു കാഹളക്കാരും സംഗീതക്കാരും ഏകസ്വരത്തോടെ ദൈവത്തെ പാടിസ്തുതിച്ചപ്പോൾ ആലയത്തിൽ ദൈവതേജസ്സ് നിറഞ്ഞു. സ്തുതിയുടെയും ഐക്യമത്യത്തിന്റെയും ആത്മാവിനാൽ നിറഞ്ഞ ആരാധനകൾ നമ്മുടെ ഇടയിലും ഉണ്ടാകട്ടെ. "ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും. സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും. അതു യഹോവയ്ക്കു കാളയെക്കാളും കൊമ്പും കുളമ്പുമുള്ള മൂരിയെക്കാളും പ്രസാദകരമാകും" (സങ്കീ.69:30,31). ഹൃദയം നിറഞ്ഞു ദൈവാത്മാവിൽ പാടുവാൻ മറ്റെല്ലാ ചിന്തകളും പാപങ്ങളും വെടിയണം. അപ്പോൾ ആരാധന ദൈവത്തിനു സ്വീകാര്യമാകും.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com