പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
വിശുദ്ധമായതിനെ വിലകുറച്ചു കാണരുത്
ദൈവവചനം നമ്മെ ജീവിപ്പിക്കും എന്നറിയുമ്പോൾ തന്നെ അതു വിലയുള്ളതും മാന്യത കല്പിക്കേണ്ടതുമാണെന്ന് മനസിലാക്കേണം. പലരും അതിന്റെ ഗൗരവം മനസിലാക്കാതെ നിസ്സാരവൽക്കരിക്കാറുണ്ട്. ഇവിടെ നായ്ക്കൾ, പന്നികൾ എന്നീ ജന്തുക്കളെക്കുറിച്ചു കാണാം. അവയ്ക്ക് വിലയുള്ളതെന്തു വിലയില്ലാത്തതെന്തു എന്നു തിരിച്ചറിയാൻ കഴിവില്ലാത്ത ജന്തുക്കളാണ്. അവയ്ക്ക് മുന്നിലേക്ക് വിലയുള്ള വസ്തുക്കൾ ഇട്ടുകൊടുത്താലും അതു നശിപ്പിച്ചു നിങ്ങൾക്ക് നേരെ തിരിയും. ഇന്നും ഇതു തന്നെ സംഭവിക്കാറുണ്ട്. ഏറ്റവും മാനിക്കപ്പെടേണ്ടവയെ മാനിക്കാതെ അതു നല്കുന്നവർക്കെതിരെ തിരിയുന്ന ഒരുകൂട്ടർ നല്ലതു ചിന്തിക്കുന്നവരല്ല. അതുകൊണ്ടു അവയെ ഒഴിഞ്ഞുകൊള്ളുന്നതാണ് ഉത്തമം എന്നറിയുക. നല്ലതെന്ന് ചിന്തിച്ചു നാം ചെയ്യുന്ന കാര്യങ്ങൾ പോലും മോശമാക്കപ്പെടുന്നത് ഇക്കാരണത്താലാണ്. നല്ലതിനെ ഉൾക്കൊള്ളാൻ കഴിയാത്തവർക്ക് നാം എത്ര നല്ല ഭോജനം വിളമ്പിയാലും അതിൽ കുറ്റം കണ്ടുപിടിക്കും. പ്രിയരെ, നല്ലതിനെ ഉൾകൊള്ളാൻ പഠിക്കുക, നന്മയുള്ളവരാകുക, മറ്റുള്ളവരുടെ നന്മയെ കാംക്ഷിക്കുന്നവരാകുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com