പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
വളർച്ച പ്രാപിക്കണം
എബ്രായ ക്രിസ്ത്യാനികളെക്കുറിച്ച് ലേഖനകർത്താവ് പലകാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ അവരുടെ വളർച്ചയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കാം. ഒരു വിഷയം പഠിക്കുന്നതിന് മുൻപ് മൂന്നുവിധ പ്രയാസങ്ങൾ നേരിടാം. 1. വിഷയത്തിന്റെ കാഠിന്യം. 2.പഠിക്കുന്ന ആളിന്റെ അപ്രാപ്തി. 3.പഠിപ്പിക്കുന്നവരുടെ കഴിവുകേട്.
ക്രിസ്തീയ ജീവിതം വളർന്നുകൊണ്ടിരുന്നില്ലെങ്കിൽ നിശ്ചയമായും അധപതിക്കും. ഇതിനു നിശ്ചലമായ ഒരു അവസ്ഥ ഇല്ല. ഒന്നുകിൽ വളരും അല്ലെങ്കിൽ തളരും. എബ്രായ വിശ്വാസികൾ ദൈവീക സത്യങ്ങൾ പഠിക്കാൻ തുടങ്ങിയ കാലം നോക്കിയാൽ, അവർ മറ്റുള്ളവരെ ഉപദേശിക്കാൻ പ്രാപ്തന്മാരാകേണ്ടതായിരുന്നു. പക്ഷെ അവർ വീണ്ടും ആദ്യപാഠങ്ങൾ പഠിക്കേണ്ട അവസ്ഥയിലാണ്. അതിന്റെ പ്രധാന കാരണം കേട്ട വചനത്തെക്കുറിച്ചു കൂടുതലായി പഠിക്കുവാൻ അവർ ശ്രമിച്ചില്ല. ഇന്നും ഇതു തന്നെ നാം കാണുന്നു. വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുമ്പോഴും ആദ്യപാഠം മാത്രം ആഗ്രഹിക്കുന്നവർ വളരേണ്ട നിലയിലുള്ള വളർച്ച പ്രാപിക്കുന്നില്ല എന്നത്രെ മനസിലാക്കേണ്ടത്. നമുക്ക് വളരാം, ക്രിസ്തു എന്ന തലയോളം (എഫെസ്യർ 4:!5).
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com