പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 14 ദിവസം

ദൈവത്തോട് കണക്കു ബോധിപ്പിക്കേണം

ഓരോരുത്തരും വ്യക്തിപരമായി ദൈവത്തോട് കണക്കുബോധിപ്പിക്കേണ്ടവരാണ് (ലൂക്കോസ് 16:2; യെഹെ.22:14). ഇതു ഗൗരവമായി കണക്കിലെടുക്കേണം. മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുവാനാണ് മനുഷ്യന് ഏറെ ഇഷ്ടം. ദോഷം ചെയ്യുന്നവരോട് പകരം ചെയ്യാനുള്ള വെമ്പൽ മനുഷ്യനെ വല്ലാതെ ബാധിച്ചിരിക്കുന്നു. കർത്താവ് ന്യായാധിപതി ആകയാൽ വിധിക്കാൻ നമുക്കെന്തു കാര്യം? അതുകൊണ്ടു തന്നെ ന്യായാധിപൻ ആകുവാൻ ദൈവം ആരെയും അനുവദിക്കുന്നുമില്ല. അനാവശ്യ വിമർശനങ്ങളും തെറ്റിദ്ധാരണകളും ഗുണമല്ല ദോഷമത്രെ ചെയ്യുന്നത്.വിധിക്കരുത്, നിങ്ങളെയും വിധിക്കും എന്നു നാം വായിക്കുന്നുണ്ടല്ലോ (മത്തായി 7:1). മറ്റുള്ളവർക്ക് ദോഷം ഉണ്ടാക്കുന്നതൊന്നും നമ്മിൽ നിന്നും ഉണ്ടാകുവാൻ പാടില്ല. സ്നേഹത്തിന്റെ ആത്മാവിനാൽ നിറയട്ടെ, അപ്പോൾ സഹോദരനിലെ നന്മയെ കാണാൻ കഴിയും.

തിരുവെഴുത്ത്

ദിവസം 13ദിവസം 15

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com