പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 9 ദിവസം

ഹന്നായുടെ കരച്ചിൽ ദൈവം കേട്ടു

പുത്രസൗഭാഗ്യം ഇല്ലാതിരിക്കുന്നത് ദൈവശാപമായി വിശ്വസിച്ചിരുന്ന കാലത്താണ് ഹന്നാ ജീവിച്ചത്. എന്നാൽ അവൾ ഹൃദയമുരുകി പ്രാർത്ഥിക്കുന്നവളായിരുന്നു. അവളുടെ ഹൃദയത്തിന്റെ ഭാരവും തേങ്ങലുകളും മനസിലാക്കാൻ ഏലി പുരോഹിതന് കഴിഞ്ഞില്ല. എന്നാൽ ദൈവം അറിഞ്ഞിരുന്നു. അവൾ ഒരു മകനുവേണ്ടിയാണ് പ്രാർത്ഥിച്ചതെങ്കിലും ദൈവം അവൾക്കു അഞ്ചു മക്കളെ നൽകി.

പ്രിയരെ, നമ്മുടെ വേദനകളെ ഉള്ളതുപോലെ മനസിലാക്കാൻ ആരും ഇല്ലെങ്കിലും ഭാരപ്പെടരുത്. സകലതും നന്നായി അറിയുന്ന ദൈവം ഉയരത്തിലുണ്ട്. പ്രാർത്ഥനയുടെ മറുപടി അവിടെനിന്നു വരും. അപ്പോൾ സകല നിന്ദയും ആനന്ദമായി മാറും.


തിരുവെഴുത്ത്

ദിവസം 8ദിവസം 10

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com