പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ
മൊർദ്ദേക്കായിയുടെ ഉയർച്ച
മൊർദ്ദേക്കായിയുടെ നാശത്തിനായി പ്രവർത്തിക്കുവാൻ സാത്താൻ ഹാമാനെ പ്രേരിപ്പിച്ചപ്പോൾ മൊർദ്ദേക്കായിയുടെ ഉയർച്ചയ്ക്കായി പ്രവർത്തിക്കുവാൻ ദൈവം രാജാവിന്റെ ഹൃദയത്തിൽ പ്രേരണ നൽകി. ഒരുവന്റെ ഉയർച്ച ദൈവത്തിന്റെ പദ്ധതിയിൽ ഉണ്ടെങ്കിൽ അതിനുവേണ്ടി ഒരു രാജാവിന്റെ ഉറക്കം കളയേണ്ടി വന്നാലും ദൈവം അതു ചെയ്തിരിക്കും. രാജാക്കന്മാരെ സഹായിക്കുന്നവരെ പേർഷ്യൻ നാടുകളിൽ 'ഓറോസാംഗി' എന്നു വിളിച്ചിരുന്നു.അങ്ങനെയുള്ളവരെ ആദരിക്കുക രാജാവിന്റെ കടമയായിരുന്നു. അതുകൊണ്ടാണ് അഹശ്വരോശ് രാജാവ് മൊർദ്ദേക്കായിയെ ഇങ്ങനെ ബഹുമാനിച്ചത്. ഒരുവശത്തു ശത്രു അപമാനത്തിന്റെ കരുക്കൾ നീക്കിയാലും നാം അറിയാതെതന്നെ മാനിക്കപ്പെടുന്ന ചില സന്ദർഭങ്ങൾ മുന്നിലുണ്ടെന്നു മറക്കരുത്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com