പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
"എന്റെ ജാമ്യക്കാരൻ ഉയരത്തിൽ"
ഇയ്യോബ് തന്റെ ജീവിതത്തിൽ നേരിട്ട കഷ്ടതയുടെ നടുവിൽ ചില സമയങ്ങളിൽ നിരാശപ്പെട്ടു. എന്നാൽ നിരാശയുടെ അടിത്തട്ടിൽ വീണുപോകാതെ ദൈവം അവനെ പ്രത്യാശയിലേക്കു ഉയർത്തി. മനുഷ്യൻ തന്നെപ്പറ്റി പറയുന്ന കുറ്റങ്ങളും അപവാദങ്ങളും പരമാർത്ഥമല്ല എന്നറിയുന്ന ഒരു സാക്ഷി സ്വർഗ്ഗത്തിൽ ഉണ്ടെന്നു ഇയ്യോബ് പറയുന്നു. കഷ്ടതയുടെ തീച്ചൂളയിൽ കിടന്നു മരിക്കേണ്ടി വന്നാലും തനിക്കുവേണ്ടി ഒരു ജാമ്യക്കാരൻ സ്വർഗ്ഗത്തിലുണ്ടെന്നു ഇയ്യോബ് പ്രത്യാശ പ്രകടിപ്പിക്കുന്നു. താൻ മരിച്ചാലും ഈ സാക്ഷിയും ജാമ്യക്കാരനും തന്റെ നിരപരാധിത്വത്തിന്റെ സാക്ഷി നിൽക്കും എന്നു താൻ ഉറച്ചു വിശ്വസിച്ചു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com