പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 2 ദിവസം

"ഞങ്ങൾ കുഴലൂതി നിങ്ങൾ നൃത്തം ചെയ്തില്ല"

ജോലിയൊന്നും ഇല്ലാത്ത കുറെ ചെറുപ്പക്കാർ ചന്തസ്ഥലങ്ങളിൽ ഇരുന്നു  പലതും അഭിനയിക്കുന്നത് യേശു കണ്ടിട്ടുണ്ട്. ഒരുകൂട്ടർ കുഴലൂത്തു നടത്തുമ്പോൾ മറ്റേ കൂട്ടർ നൃത്തം ചെയ്യണം. എന്നാൽ കുഴലൂത്തു ശരിയായില്ല എന്നുപറഞ്ഞു മറ്റെകൂട്ടർ നൃത്തം ചെയ്തില്ല. അതുപോലെ ഒരുകൂട്ടർ വിലാപഗാനം പാടിയപ്പോൾ മറ്റെകൂട്ടർ അതു ശരിയായില്ല എന്നു പറഞ്ഞു മാറത്തടിച്ചു കരഞ്ഞില്ല. അങ്ങനെ അവർ അന്യോന്യം അസംതൃപ്തി പ്രകടിപ്പിച്ചു. യോഹന്നാൻ സ്നാപകനോടും യേശുവിനോടും വരെ അന്നത്തെ സമൂഹം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. യോഹന്നാൻ സ്നാപകൻ പലതും തിന്നാതെയും കുടിക്കാതെയുമിരുന്നപ്പോൾ യേശു തിന്നുകയും കുടിക്കുകയും ചെയ്തു പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതനായി. ഇന്നും ഇതു തന്നെയാണ് സംഭവിക്കുന്നത്. എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ചിലതിനോട് ചിലർക്ക് പ്രിയമുള്ളപ്പോൾ മറ്റുചിലതിനോട് അതൃപ്തി തോന്നുക സ്വാഭാവികം. എല്ലാവർക്കും എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയുകയുമില്ല. കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി അന്യോന്യം മനസിലാക്കാൻ ശ്രമിക്കുക. അപ്പോൾ ഓരോരുത്തരെയും ശരിയായി മനസിലാക്കാനാകും.


തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com