തീരുമാനമെടുത്തിട്ടില്ലേ?ഉദാഹരണം
വ്യാപാരം നടത്തുക
മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിൽ ഒരു മനുഷ്യൻ തനിക്കു തള്ളിക്കളയാൻ പറ്റാത്തത്ര മൂല്യമുള്ള ഒരു വയൽ കണ്ടെത്തിയ ഉപമ പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യൻ നിധി ഒളിപ്പിച്ചു വച്ച വയൽ കണ്ടു പിടിച്ചു. അതിൻറെ മൂല്യം തിരിച്ചറിഞ്ഞ അയാൾ ആ നിധി മറച്ചുവച്ച് തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. ആ നിധിക്ക് അയാളുടെ സർവ്വസമ്പത്തിനേക്കാളും വളരെയധികം മൂല്യമുണ്ടായിരുന്നു, അതുകൊണ്ട് ആ നിധി സ്വന്തമാക്കുന്നതിനു തനിക്കുള്ളതൊക്കെയും ഉപേക്ഷിക്കാൻ ആ മനുഷ്യൻ തയ്യാറായി.
ഈ ഉപമ പറഞ്ഞതിനു ശേഷം മുത്തുകൾ വിൽക്കുന്ന ഒരു വ്യാപാരിയുടെ ഉപമയും യേശു പറഞ്ഞു. വ്യാപാരി വിലപിടിപ്പുള്ള ഒരു മുത്തു കണ്ടെത്തിയപ്പോൾ അതു വാങ്ങുന്നതിനായി തനിക്കുള്ളതൊക്കെയും വിറ്റു.
ഈ രണ്ടു ഉപമകളും ദൈവരാജ്യം അവകാശമാക്കുന്നതിൻറെ ആവശ്യകത വ്യക്തമാക്കുന്നതിനായി യേശു നമ്മോടു പറഞ്ഞതാണ്. കൂടാതെ ഒരു യൗവനക്കാരനുമായുള്ള യേശുവിൻറെ സംഭാഷണവും വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു യൗവനക്കാരൻ വന്നു യേശുവിനോട്, "ഗുരോ നിത്യജീവനെ പ്രാപിക്കുവാൻ ഞാൻ എന്തു നന്മ ചെയ്യണം?" എന്നു ചോദിച്ചു. യേശു അവനോട്,"നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രർക്ക് കൊടുക്കുക, പിന്നെ വന്ന് എന്നെ അനുഗമിക്കുക,"എന്നു പറഞ്ഞു.
യൗവനക്കാരൻ വളരെ സമ്പത്തുള്ളവനായിരുന്നതിനാൽ ഈ വചനം കേട്ട് ദുഃഖിതനായി അവിടെ നിന്നും പോയി. ഒരാൾക്കുള്ളതെല്ലാം ഉപേക്ഷിക്കുക എന്നത് ദുഖകരമാണ്. തൻറെ ശിഷ്യന്മാരാകാൻ നമ്മുടെ ഭൗതിക സ്വത്തുക്കൾ ഉപേക്ഷിക്കണമെന്ന് യേശു ആവശ്യപ്പെടുന്നില്ല. പക്ഷേ യേശുവിനെ അനുഗമിക്കുന്നതിൻറെ വില കണക്കാക്കാൻ നമ്മോട് ആവശ്യപ്പെടുന്നുണ്ടുതാനും.
നിങ്ങൾ യേശുവിനെ അനുഗമിക്കുവാൻ തീരുമാനിച്ചാൽ നിങ്ങളുടെ ജീവിതം തന്നെ മാറും. നിങ്ങൾ കുറെ കാര്യങ്ങൾ, കുറെ ബന്ധങ്ങൾ, കുറെ ശീലങ്ങൾ, കുറെ സമയം ഒക്കെ ഉപേക്ഷിക്കും. വിജയകരമായി ദൈവവഴിയിലേക്കു കുതിക്കുന്നവർ യേശു ഉപമയിൽ പറഞ്ഞ ആളുകളെപ്പോലെ തനിക്കുള്ളതെല്ലാം വിറ്റ് വയൽ വാങ്ങിയവനെപ്പോലെയും മുത്തു വാങ്ങിയവനെപ്പോലെയും ആയിരിക്കും.
1950-കളിൽ ഇക്വഡോറിലെ മിഷനറിയായ വിഖ്യാതനായ ജിം എലിയട്ട് ഇപ്രകാരം പറഞ്ഞു, "സൂക്ഷിക്കാൻ പറ്റാത്തതുകൊടുത്തിട്ട്, നഷ്ടപ്പെടുത്താൻ പറ്റാത്തതു നേടുന്നവൻ വിഡ്ഢിയല്ല " എന്ന്. നിങ്ങളെ തൻറെ ദത്തുപുത്രരാക്കി എടുക്കാം എന്ന വാഗ്ദാനമാണ് ദൈവം നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ എല്ലാ തെറ്റുകളും ക്ഷമിച്ച് പറുദീസയിൽ ദൈവത്തോടുകൂടെയുള്ള നിത്യജീവിതമാണ് ദൈവം നിങ്ങൾക്കായി അനുവദിച്ചു തരുന്നത്. എന്തുപേക്ഷിക്കേണ്ടി വന്നാലും നിങ്ങൾക്ക് ലാഭമേ ഉണ്ടാവുകയുള്ളു.
പ്രാർത്ഥന
ദൈവമേ, അങ്ങയെ അനുഗമിക്കുന്നതു കൊണ്ട് എനിക്ക് ചില താത്കാലിക സുഖങ്ങൾ നഷ്ടപ്പെടുമെന്ന് ഞാൻ അറിയുന്നു. എങ്കിലും എൻറെ ജീവിതംകൊണ്ട് അങ്ങയിൽ വിശ്വസിക്കുമ്പോൾ എനിക്കുണ്ടാകുന്ന നേട്ടം മനസ്സിലാക്കുവാൻ എന്നെ സഹായിക്കേണമേ.
ഈ പദ്ധതിയെക്കുറിച്ച്
ദൈവത്തെ സംബന്ധിച്ച് എടുക്കേണ്ട തീരുമാനം നിങ്ങളിതുവരെ എടുത്തിട്ടില്ലേ?. നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്കു ശരിയായ ബോദ്ധ്യമുണ്ടോ? ബൈബിൾ പഠിക്കുന്നതിനും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനുമായി അടുത്ത ഏഴു ദിവസങ്ങൾ ഉപയോഗിക്കുക. ബൈബിൾ വായിച്ച് നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവസരമാണിത്. ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ പരമപ്രധാനമായതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് ഇനിയും വൈകിക്കൂടാ.
More