തീരുമാനമെടുത്തിട്ടില്ലേ?ഉദാഹരണം

Undecided?

7 ദിവസത്തിൽ 3 ദിവസം

പൂർണ്ണത ആവശ്യമില്ല

നിങ്ങളിലേക്ക് തൻറെ സന്ദേശം എത്തിച്ചു തരുവാൻ ദൈവം എല്ലാ സൃഷ്ടികളേയും ക്രമപ്പെടുത്തിയിട്ടുണ്ടെന്ന് ആദ്യം മനസ്സിലാക്കുമ്പോൾ, നിങ്ങൾക്ക് ആശ്ചര്യം തോന്നിയേക്കാം. ഒരു പക്ഷേ ആ ചിന്ത നിങ്ങൾക്ക് ആഹ്ലാദദായകവും ആയിരിക്കാം. അപ്പോൾ നിങ്ങൾ എത്ര അപൂർണ്ണരാണെന്ന് ഓർമ്മിക്കും. ദൈവത്തോടടുക്കുവാൻ തുടങ്ങുമ്പോൾ നിങ്ങളിൽ ഉണ്ടാവുന്ന ഒരു സ്വാഭാവിക പ്രതികരണം മാത്രമാണത്. അവൻ പരിപൂർണ്ണനാണ്.

യേശുവിൻറെ സുവിശേഷം "നല്ല വാർത്ത" ആയിട്ടാണ് കണക്കാക്കുന്നത്. അതാണ് സുവിശേഷം എന്ന വാക്കിൻറെ അർത്ഥം തന്നെ. എന്നാൽ നമ്മുടെ അപൂർണ്ണത നിമിത്തം നാം ദൈവത്തിൽനിന്നു വേർപെട്ടിരിക്കുന്നു എന്നതാണു ക്രൂരമായ സത്യം. നമ്മുടെ പാപം നമുക്ക് വിലക്കേർപ്പെടുത്തുന്ന രോഗം പോലെയാണ്. ദൈവത്തിൻറെ പൂർണ്ണത പാപത്തെ ശിക്ഷിക്കാതെ വിടാൻ അനുവദിക്കുന്നില്ല. കാലക്രമത്തിൽ നിങ്ങളുടെ പാപമെന്ന രോഗം സാത്താനെ ശിക്ഷിക്കുവാനായി ദൈവം കരുതി വച്ച സ്ഥലത്ത് നിങ്ങളെ എത്തിക്കും. അതായത് അന്ധകാരവും, തീയും, വേദനയും ഉള്ള നരകത്തിൽ.

ദൈവത്തിൻറെ പൂർണതയും വിശുദ്ധിയും അവൻറെ ദയയോടും കരുണയോടും സമാനമാണ് എന്നതാണ് നല്ല വാർത്ത. ഒരു മനുഷ്യജീവി പോലും നരകയാതന അനുഭവിക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ട് ദൈവം ഒരു പരിഹാരം ഉണ്ടാക്കി. നമ്മുടെ പാപങ്ങൾക്കു പരിഹാരമായി സ്വന്തം പുത്രനായ യേശുവിനെ നമ്മുടെ പാപങ്ങൾ ഏറ്റെടുക്കുവാൻ അനുവദിച്ചു. പകരമായി നമ്മുടെ മുഴുവൻ പാപങ്ങൾക്കുമുള്ള ക്ഷമ ദൈവം വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾ ക്രിസ്തുവിൻറെ അനുയായി ആകുവാൻ തീരുമാനിക്കുന്നുവെങ്കിൽ നിങ്ങളുടെ സർവ്വപാപങ്ങളും ഏറ്റു പറയുവാനും അതുവഴി അവൻറെ പാപക്ഷമ സ്വീകരിക്കുവാനും സന്നദ്ധരായിരിക്കണം. സുവിശേഷം സാർവത്രികമായി തകർന്ന ജനത്തോടുള്ള സാർവത്രികമായ അപേക്ഷയാണ്. ദൈവത്തിൻറെ അംഗീകാരത്തിനുവേണ്ടി അർപ്പിക്കുവാൻ നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഉണ്ടെന്നു കരുതുന്നുണ്ടെങ്കിൽ, ആ ചിന്ത മറന്നുകളയുന്നതാവും നല്ലത്. കാരണം നാം എത്ര നല്ലതെന്നു കരുതുന്നതും അവൻറെ ദൃഷ്ടിയിൽ നിസ്സാരവും തികച്ചും ആവശ്യം ഇല്ലാത്തതും ആണ്.

നമ്മുടെ പാപത്തിനുള്ള പിഴ അടയ്ക്കുവാൻ യേശുവിനു മാത്രമേ കഴിയുകയുള്ളൂ. നമുക്ക് ദൈവത്തിങ്കലേക്കുള്ള ഏക മാർഗവും അവൻ തന്നെ. യേശു തനിക്കു പ്രിയപ്പെട്ട അനുയായികളോട് പറഞ്ഞത്, "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെ അല്ലാതെ ആർക്കും പിതാവിങ്കലേക്കു വരുവാൻ സാധ്യമല്ല" എന്നാണ്. അവൻറെ അവകാശവാദം ആത്മവിശ്വാസമുള്ളതാണ്, അവൻ നമുക്കുവേണ്ടി തൻറെ ജീവനെ അർപ്പിച്ച് അതു സ്ഥിരീകരിച്ചു.

ജനത്തോടു പങ്കുവയ്ക്കുവാൻ ഞാൻ വളരെ താത്പര്യപ്പെടുന്ന ഒരു വചനമാണ് "നാം പാപികളായിരിക്കുമ്പോൾതന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാൽ ദൈവം നമ്മോടുള്ള തൻറെ സ്നേഹം പ്രദർശിപ്പിക്കുന്നു," എന്നത്. ഇത് പൗലോസ് അപ്പോസ്തോലൻ വിഗ്രഹാരാധനക്കാരായ ജനങ്ങളുടെ മദ്ധ്യേ ജീവിച്ച റോമാസഭക്കു എഴുതിയ ലേഖനത്തിൽ നിന്നാണ്.

പരിമിതികളില്ലാത്ത ദൈവസ്നേഹത്തിൻറെ ഗൗരവം, അതു നമ്മെ ഒഴിവുകഴിവില്ലാത്തവരാക്കുന്നു എന്നതാണ്. ദൈവം എല്ലാ മനുഷ്യജാതിക്കുമായി സ്വർഗ്ഗവാതിൽ തുറന്നിട്ടിരിക്കുന്നു. എപ്പോഴും തുറന്നിട്ടിരിക്കുന്ന ഈ ക്ഷണം നാം സ്വീകരിക്കുന്നില്ലെങ്കിൽ നിത്യതയിലേക്കുള്ള നമ്മുടെ ഏക മാർഗം നാം അടച്ചുകളയുകയാണ്. ഇതിനു മറ്റൊരുവഴിയോ, പുറംവാതിലോ ഇല്ല. അവൻ മുൻവാതിൽ തുറന്നിട്ടു മുൻവിധിയില്ലാതെ നമ്മെ ക്ഷണിക്കുന്നു.

സർവശക്തനായ ദൈവം നിന്നെ ഒരു സുഹൃത്തായി കാണുവാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ആ ക്ഷണം കണ്ടില്ലെന്നു നടിക്കാം. എങ്കിലും നിങ്ങളിൽ ജീവനുള്ള കാലത്തോളം വാതിൽ തുറന്നു തന്നെ ഇരിക്കും. നിങ്ങൾക്ക് നിഷേധികൾ ആകാം. പക്ഷെ അവൻറെ മനസ്സു മാറ്റുവാൻ നിങ്ങൾക്കു കഴിവില്ല. ദൈവം ഒരിക്കലും തൻറെ ക്ഷണം പിൻവലിക്കുന്നില്ല.

പ്രാർത്ഥന

ദൈവമേ, ഞാൻ തികഞ്ഞവനല്ല എന്നു ഞാൻ അറിയുന്നു. അവിടുത്തെ ദയയും വീണ്ടെടുപ്പും സമ്പൂർണമായി ഗ്രഹിക്കുന്നതിന് എന്നെ സഹായിക്കേണമേ. യേശുവേ, നീയാണ് ദൈവത്തിങ്കലേക്കുള്ള ഒരേ ഒരു വാതിൽ എന്ന് അംഗീകരിക്കുവാനുള്ള ധൈര്യം എനിക്കു തരേണമേ.

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

Undecided?

ദൈവത്തെ സംബന്ധിച്ച് എടുക്കേണ്ട തീരുമാനം നിങ്ങളിതുവരെ എടുത്തിട്ടില്ലേ?. നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്കു ശരിയായ ബോദ്ധ്യമുണ്ടോ? ബൈബിൾ പഠിക്കുന്നതിനും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനുമായി അടുത്ത ഏഴു ദിവസങ്ങൾ ഉപയോഗിക്കുക. ബൈബിൾ വായിച്ച് നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവസരമാണിത്. ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ പരമപ്രധാനമായതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് ഇനിയും വൈകിക്കൂടാ.

More

ഈ പ്ലാൻ നൽകിയതിന് ലൈഫ് ചർച്ചിനോടു ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.youversion.com