തീരുമാനമെടുത്തിട്ടില്ലേ?സാംപിൾ

Undecided?

7 ദിവസത്തിൽ 2 ദിവസം

സമാന്തരങ്ങൾ

സ്വർഗ്ഗചക്രവാളത്തിലെ ഓളങ്ങളെപ്പോലെ ദൈവത്തിന് എല്ലാ കാലത്തെയും കാണുവാൻ കഴിയും. നിങ്ങളുടെ എല്ലാ പതിപ്പുകളെയും ദൈവം കാണുന്നു. ദൈവം നിങ്ങളുടെ സ്വാർത്ഥതയെയും നിസ്വാർത്ഥതയെയും, ലജ്ജാകരമായ അവസ്ഥയെയും, ഏറ്റവും വലിയ അഭിമാനത്തിൻറെ സന്തോഷത്തെയും കാണുന്നു. നിങ്ങളുടെ ഭാവികാലം കാണുന്ന വ്യക്തതയോടുകൂടിത്തന്നെ കഴിഞ്ഞ കാലവും വർത്തമാനകാലവും അവൻ കാണുന്നു.

വാസ്തവത്തിൽ നിങ്ങളുടെ ഭാവിയുടെ എല്ലാ പകർപ്പുകളും കാണുന്നു. വിവിധ സാഹചര്യങ്ങളിൽ നിങ്ങൾ എങ്ങനെയെല്ലാം ആയിത്തീരും എന്നും അവൻ കാണുന്നു. നിങ്ങളുടെ ഏറ്റവും വലിയ കഴിവുകളും നേട്ടങ്ങളും, ഭാവിയിലെ ഏറ്റവും വലിയ ഭീഷണിയും അവൻ അറിയുന്നു. ദൈവം കാലത്തിന് അതീതനാണ്. എല്ലാം അപ്പപ്പോൾ കാണാനും അറിയുവാനുമുള്ള അത്ഭുതമായ കഴിവുള്ളവനാണ് ദൈവം. നല്ലതും ചീത്തയും, ഭൂതവും വർത്തമാനവും ഭാവിയും എല്ലാം അവൻറെ കണ്ണുകളിൽ പതിഞ്ഞിരിക്കുന്നു.

നാം നമ്മുടെ ഇന്നിനെ മാത്രം കാണുവാൻ ശീലിച്ചിരിക്കുന്നു. ദൈവവും നമ്മെ അങ്ങനെയാണ് കാണുന്നതെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ ദൈവത്തിനു നിങ്ങളെപ്പറ്റിയുള്ള വികാരം നക്ഷത്രങ്ങളിൽ നിന്നുള്ള വെളിച്ചം പോലെയാണ്. അതായത് നക്ഷത്രവെളിച്ചമുള്ള രാത്രി നാം ആസ്വദിക്കുമ്പോൾ അത് നമുക്കുവേണ്ടി മാത്രം നിർമ്മിച്ചതാണെന്ന് നമുക്കു തോന്നുന്നു. വളരെ ദൂരത്തുള്ള നക്ഷത്രത്തിൽ നിന്നുള്ള പ്രകാശം ആയിരക്കണക്കിന് വർഷങ്ങൾ യാത്ര ചെയ്ത് നമ്മുടെ കണ്ണിൽ എത്തുമ്പോൾ അടുത്തുള്ള നക്ഷത്രത്തിൻറെ വെളിച്ചം കുറച്ചു വർഷങ്ങൾ മാത്രം യാത്ര ചെയ്തു അതേസമയം നമ്മളിൽ എത്തുന്നു. അതെല്ലാം ആ നിമിഷം തന്നെ നിങ്ങളിലേക്ക് എത്താൻ ദൈവം ക്രമീകരിച്ച ഒരു പുരാതന താളത്തിൻറെ ഭാഗമാണ്. ഇത് നിങ്ങൾക്ക് ആകസ്മികമെന്നു തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ പൂർവപിതാക്കന്മാരുടെ ജനനത്തിനു മുൻപേ ദൈവം ഇതൊക്കെ ചിട്ടപ്പെടുത്തിയിരുന്നു.

നിങ്ങൾ ഇനി ഒരു നൂറു വർഷം കൂടി ജീവിക്കുന്നതും, ഒരു സന്ധ്യാസമയത്തു മലർന്നു കിടന്നു ആകാശത്തേക്ക് നോക്കിക്കിടക്കുമ്പോൾ നക്ഷത്രക്കൂട്ടങ്ങൾ രൂപം പ്രാപിക്കുന്നത് കാണുന്നതായും ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ഭാവിയിലെ ആ നക്ഷത്ര സദസ്സ് നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. ആ നക്ഷത്രസദസ്സ് ഇപ്പോൾ ഒരു പക്ഷെ നിങ്ങളുടേതായിട്ടില്ലാത്ത ഒരു വീട്ടുമുറ്റത്തേക്ക് ഭാവിയിൽ നിങ്ങൾ ഇറങ്ങുന്ന അതേ നിമിഷം മേഘങ്ങളില്ലാത്ത ആകാശത്ത് എത്താനായി വളരെ വേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

നിങ്ങളുടെ ജനനത്തിനു മുൻപു തന്നെ, നിങ്ങൾ ബൈബിൾ ഭാഗങ്ങൾ വായിക്കുന്നതിനും മുൻപേ, ദൈവത്തിൻറെ അംഗീകാരത്തിനോ ശിക്ഷക്കോ വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനും മുൻപു തന്നെ നിങ്ങളെപ്പറ്റിയുള്ള ദൈവത്തിൻറെ സ്നേഹപദ്ധതി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.

മുന്തിരിച്ചക്കിനരികെ ഒളിച്ചിരുന്ന പേടിത്തൊണ്ടനായ ഗിദെയോനോട് യഹോവ ഇപ്രകാരമാണ് അരുളി ചെയ്തത്"അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്." അതൊരു വെറുംവാക്കായിരുന്നില്ല. അതിലൂടെ ദൈവം ഗിദെയോനെ ധൈര്യത്തോടെ പ്രവർത്തിക്കാൻ മാനസികമായി പാകപ്പെടുത്തുകയായിരുന്നു. തൻറെ അപ്പൻ നിർമ്മിച്ച ദൈവീകമല്ലാത്ത വിഗ്രഹങ്ങളെ തകർക്കുകയും, ധൈര്യസമേതം അനുയായികളെ കൂട്ടി ഇസ്രയേലിനെ ഗ്രസിച്ച ദുഷ്ടതകളെ തുടച്ചു നീക്കുകയും ചെയ്ത ഗിദെയോനിലെ ഭാവി പോരാളിയേയും ദൈവം ദർശിച്ചിരുന്നു.

നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ തീവ്രമായ ഒരു ബന്ധം ദൈവവുമായി ആഗ്രഹിക്കുന്നെങ്കിൽ അവിടുത്തെ നിരുപാധികമായ സ്നേഹത്തെ സ്വീകരിക്കാൻ ശീലിക്കണം. നിങ്ങൾ പാപിയാണ് എന്ന മുൻവിധി വേണ്ട. എന്തെന്നാൽ യേശു പീഡകൾ സഹിച്ചു ക്രൂശിന്മേൽ ഏറ്റപ്പെടുന്നതിന് മുൻപുതന്നെ നിങ്ങളുടെ പാപങ്ങളെ അവൻ കണ്ടിരുന്നു. നിങ്ങളോടുളള അവൻറെ സ്നേഹത്തെ ഓർത്തു അവൻ എല്ലാം സഹിച്ചു.

പ്രാർത്ഥന

ദൈവമേ നിൻറെ സ്നേഹത്തിൻറെ ആഴവും സങ്കീർണ്ണതയും മനസ്സിലാക്കുവാൻ എന്നെ സഹായിക്കേണമേ. എന്നെ ഞാൻ മനസിലാക്കുന്നതിനേക്കാൾ കൂടുതൽ നീ എന്നെ അറിയുന്നുവല്ലോ. നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നു. ദൈവമേ എനിക്കുവേണ്ടി പ്രത്യേകമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ചെറിയ നിമിഷങ്ങളെ തിരിച്ചറിയാൻ എന്നെ നീ സഹായിക്കേണമേ.

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

Undecided?

ദൈവത്തെ സംബന്ധിച്ച് എടുക്കേണ്ട തീരുമാനം നിങ്ങളിതുവരെ എടുത്തിട്ടില്ലേ?. നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്കു ശരിയായ ബോദ്ധ്യമുണ്ടോ? ബൈബിൾ പഠിക്കുന്നതിനും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനുമായി അടുത്ത ഏഴു ദിവസങ്ങൾ ഉപയോഗിക്കുക. ബൈബിൾ വായിച്ച് നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവസരമാണിത്. ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ പരമപ്രധാനമായതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് ഇനിയും വൈകിക്കൂടാ.

More

ഈ പ്ലാൻ നൽകിയതിന് ലൈഫ് ചർച്ചിനോടു ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.youversion.com